20 April Saturday

" ചെക്കൻ " ജൂൺ 10ന് തിയ്യേറ്ററുകളിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 3, 2022


കൊച്ചി :   'ഗോത്ര ഗായകനായ ഒരു വിദ്യാർത്ഥി വർത്തമാനകാലത്ത് നേരിടുന്ന അവഗണനകളുടെ കഥ പറയുന്ന മ്യൂസിക്കൽ സിനിമ " ചെക്കൻ " ജൂൺ 10-ന് തീയേറ്ററുകളിലെത്തുന്നു.  ഗപ്പി, ചാലക്കുടിക്കാരൻ ചങ്ങാതി ഫെയിം വിഷ്ണു പുരുഷനാണ് ചെക്കനാകുന്നത്.    കൂടാതെ ആതിര ,അബൂ സലിം, വിനോദ് കോവൂർ, തെസ്നിഖാൻ , നഞ്ചിയമ്മ, അലി അരങ്ങാടത്ത് , അമ്പിളി , സലാം കല്പറ്റ , മാരാർ, അഫ്സൽ തുവൂർ തുടങ്ങിയവരും അഭിനയിക്കുന്നു.

അട്ടപ്പാടിയുടെ ഗായിക നഞ്ചിയമ്മ ചിത്രത്തിൽ മനോഹരമായൊരു താരാട്ട് പാട്ട് പാടുകയും ഒപ്പം ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നു.

ബാനർ - വൺ ടു വൺ മീഡിയ, നിർമ്മാണം - മൻസൂർ അലി, കഥ, തിരക്കഥ, സംവിധാനം - ഷാഫി എപ്പിക്കാട്, ഛായാഗ്രഹണം - സുരേഷ് റെഡ് വൺ , എഡിറ്റിംഗ് - ജർഷാജ്, സംഗീതം - മണികണ്ഠൻ പെരുമ്പടപ്പ് , ആലാപനം - നഞ്ചിയമ്മ, മണികണ്ഠൻ പെരുമ്പടപ്പ് , ഗാനരചന - മണികണ്ഠൻ, ഒ.വി. അബ്ദുള്ള, പശ്ചാത്തലസംഗീതം - സിബു സുകുമാരൻ , ചമയം - ഹസ്സൻ വണ്ടൂർ , കല-ഉണ്ണി നിറം, കോസ്റ്റ്യും - സുരേഷ് കോട്ടാല, പ്രൊഡക്ഷൻ കൺട്രോളർ - ഷൗക്കത്ത് വണ്ടൂർ , പ്രൊഡക്ഷൻ മാനേജർ - റിയാസ് വയനാട്, ഫിനാൻസ് കൺട്രോളർ - മൊയ്ദു കെ വി , സ്റ്റിൽസ് - അപ്പു, ഡിസൈൻസ് - മനു ഡാവിഞ്ചി, പി ആർ ഒ - അജയ് തുണ്ടത്തിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top