20 April Saturday

കൂട്ടിരിക്കാൻ ഞങ്ങളുമുണ്ട്‌ ; സന്നദ്ധസേനയിലേക്ക് യുവജന പ്രവാഹം

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

കോവിഡ് 19 പ്രതിരോധം ശക്തമാക്കാൻ സംസ്ഥാന യുവജന കമീഷൻ സജ്ജമാക്കുന്ന സന്നദ്ധസേനയിലേക്ക് യുവജന പ്രവാഹം. കമീഷന്റെ യൂത്ത് ഡിഫൻസ് ഫോഴ്‌സിൽ  ഒറ്റദിവസം  അയ്യായിരത്തിലധികം പേർ രജിസ്റ്റർ ചെയ്‌തു. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും രോഗികൾക്കും കൂട്ടിരിക്കാൻ 1465 പേർ സന്നദ്ധത അറിയിച്ചു. ചലച്ചിത്ര പ്രവർത്തകരായ ടൊവീനോ തോമസ്, സണ്ണി വെയ്ൻ, മേജർ രവി, പൂർണിമ ഇന്ദ്രജിത്, അരുൺ ഗോപി തുടങ്ങിയവർ കൂട്ടിരിക്കാൻ തയ്യാറായവരിൽ ഉൾപ്പെടും. രജിസ്റ്റർ ചെയ്തവരുടെ പട്ടിക, കമീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം മന്ത്രി  ഇ പി ജയരാജനു കൈമാറി.

കൂട്ടിരിക്കാൻ തയ്യാറായവരുടെ പട്ടിക ആരോഗ്യ വകുപ്പിന്‌ കൈമാറുമെന്ന് ഇ പി ജയരാജൻ അറിയിച്ചു.  യൂത്ത് ഡിഫൻസ് ഫോഴ്‌സിലേക്ക് https://forms.gle/Q6jWkHLHL4CRjWfb8 ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. ഫോൺ:  8086987262, 92885 59285, 9061304080.

പ്രളയകാലത്തും ടൊവിനോ അടക്കമുള്ള താരങ്ങളുടെ സന്നദ്ധ പ്രവർത്തനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയതാണ്‌. ഈ കോവിഡ്‌ കാലത്തും സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക്‌ പിന്തുണയറിയിച്ച്‌ നിരവധി താരങ്ങൾ രംഗത്തുണ്ട്‌. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വലിയ പ്രചോദനമാകുന്നെന്നും താരങ്ങൾ കുറിച്ചു. ഇന്ത്യാ ടുഡെ ചാനൽ മുഖ്യമന്ത്രിയുമായി നടത്തിയ ഇന്റർവ്യു ദൃശ്യം ഷെയർ ചെയ്‌ത്‌ ടൊവിനോ തോമസും അജുവർഗീസും പിന്തുണ അറിയിച്ചു. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണാൻ വീട്ടിലെ ഇരിപ്പിടങ്ങളെല്ലാം ഹൗസ്‌ഫുള്ളാണെന്ന്‌ സംവിധായകൻ എം എ നിഷാദ്‌ കുറിച്ചു. പാതിരാത്രിയിൽ പെരുവഴിയിലായ പെൺകുട്ടികൾക്ക്  ആശ്വാസമായി എത്തിയ മുഖ്യമന്ത്രിയെ പ്രശംസിച്ച് സംവിധായകൻ മധുപാലും നീണ്ട കുറിപ്പെഴുതി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top