20 April Saturday

ശ്രുതി രാമചന്ദ്രന്റെ നീരജ ജൂൺ 2ന്

വെബ് ഡെസ്‌ക്‌Updated: Friday May 19, 2023

കൊച്ചി > തിരക്കഥാകൃത്ത് രാജേഷ് കെ രാമൻ ആദ്യമായി സംവിധാനം ചെയ്ത നീരജ എന്ന ചിത്രം ജൂൺ 2ന് തിയേറ്ററിൽ എത്തുന്നു.   നീരജയായി ശ്രുതി രാമചന്ദ്രൻ എത്തുന്ന ചിത്രത്തിൽ ഗുരു സോ മസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രിന്ദ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. ഹൃദയം ഫെയിം കലേഷ് രാമാനന്ദ്,രഘുനാഥ് പാലേരി, അഭിജശിവ കല,സ്മിനു സിജു, കോട്ടയം രമേശ്, സന്തോഷ് കീഴാറ്റൂർ, അരുൺകുമാർ,ശ്രുതി രജനികാന്ത്, സജിൻ ചെറുകയിൽ തുടങ്ങിയവരാണ് മറ്റതാരങ്ങൾ. ഒരു ഫാമിലി ഡ്രാമ സസ്പെൻസ് ചിത്രമാണ് നീരജ. സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം രമേഷ് റെഡി  നിർമ്മിക്കുന്നു.കന്നട സിനിമയിൽ ഏഴോളം ചിത്രങ്ങൾ നിർമ്മിച്ച രമേശ് റെഡ്ഡിയുടെ  ആദ്യ മലയാള ചിത്രമാണിത്.

ക്യാമറ രാഗേഷ്  നാരായണൻ. എഡിറ്റിംഗ് അയ്യൂബ് ഖാൻ. ഗാനരചന വിനായക് ശശികുമാർ. കവിത രമ്യത്ത് രാമൻ. സംഗീതം സച്ചിൻ ശങ്കർ മന്നത്ത്. ബി ജി എം ബിപിൻ അശോക്.കല മനു ജഗത്ത്.മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ. കോസ്റ്റുംസ് ബ്യൂസി ബേബി ജോൺ. പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സജീവ് പുതുപ്പള്ളി.ചീഫ് അസോസിയേറ്റ് ഡയറക്ടർ അഭി ആനന്ദ്.അസോസിയറ്റ് ഡയറക്ടർ നിധീഷ് ഇരിട്ടി. സ്റ്റിൽസ് രാകേഷ് നായർ. പി ആർ ഒ എം കെ ഷെജിൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top