25 April Thursday

"മലയാള സിനിമയിൽ ഗൂഢസംഘമുണ്ട്‌'; നിലപാടിലുറച്ച്‌ നീരജ്‌ മാധവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020

തിരുവനന്തപുരം > സിനിമാമേഖലയില്‍ ഗൂഢസംഘമുമുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റില്‍ നടന്‍ നീരജ് മാധവ് താര സംഘടനയായ അമ്മയ്ക്ക് മറുപടി നല്‍കി. പറഞ്ഞതിലുറച്ചു നില്‍ക്കുന്നുവെന്നും ഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് തന്റെ അനുഭത്തിന്റെ വെളിച്ചത്തിലാണെന്നും നീരജ് മാധവ് പറഞ്ഞു.

നീരജ് മാധവിന്റെ വിശദീകരണം അമ്മ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കൈമാറി. അതേസമയം നീരജിനെ പിന്തുണച്ചെത്തിയ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷണന്‍ നീരജ് മാധവിന്റെ കത്തിലെ ആരോപണങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതാണെന്ന് പ്രതികരിച്ചു. മുഴുവന്‍ സിനിമ സംഘടനകളും ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്‌ണന്‍ പറഞ്ഞു. സിനിമയില്‍ ചില അലിഖിത നിയമങ്ങള്‍ ഉണ്ടെന്ന് ഒരു പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പണ്ട് തന്നോട് പറഞ്ഞിട്ടുണ്ടെന്നും നോക്കീം കണ്ടും നിന്നാല്‍ കൊള്ളാമെന്നുമായിരുന്നു മറുപടിയെന്നും നീരജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top