25 April Thursday

"ഈശോ" എന്ന്‌ പേരിട്ടാൽ എന്താണ്‌ പ്രശ്‌നം?; നാദിർഷായ്‌ക്ക്‌ പിന്തുണയുമായി തൃശ്ശൂർ മെത്രാപ്പൊലീത്ത

വെബ് ഡെസ്‌ക്‌Updated: Monday Aug 9, 2021

തൃശ്ശൂർ > നാദിർഷയുടെ "ഈശോ' സിനിമ വിവാദത്തിൽ പിന്തുണയുമായി ഓർത്തഡോക്‌സ് സഭ തൃശ്ശൂർ മെത്രാപ്പൊലീത്ത. ഈശോ എന്ന പേര് സിനിമയ്ക്ക് ഇട്ടാൽ എന്താണ് കുഴപ്പെമെന്ന് യൂഹാനോൻ മാർ മിലിത്തിയോസ് മെത്രോപ്പോലീത്ത ഫെയ്‌സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

ഞാൻ, സിനിമാ ഡയറക്‌ടർ നാദിർഷായുടെ, ഈശോ എന്ന സിനിമയുടെ കാര്യത്തിൽ‌ നൽകിയ കമന്റ്‌.‌ എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക്‌ ഇട്ടാൽ കുഴപ്പം? മധ്യതിരുവിതാംകൂറിൽ ധാരാളം പേർക്ക്, എന്റെ ഒരു ബന്ധുവിനുൾപ്പടെ,‌ ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ക്രിസ്‌ത്യാനികളിൽ ചിലർ മശിഹായെ ഈശോ എന്ന് വിളിക്കുമ്പോൾ മറ്റു ചിലർ യേശു എന്നാണു വിളിക്കുന്നത്‌. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ?.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top