20 April Saturday

"കശ്‌മീർ ഫയൽസ്‌' അപരിഷ്‌കൃത, പ്രൊപ്പഗാണ്ട സിനിമ; അസ്വസ്ഥതയുണ്ടായെന്ന്‌ ജൂറി ചെയർമാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

പനാജി > ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളക്കിടെ ‘ദി കശ്‌മീർ ഫയൽസി’നെതിരെ രൂക്ഷവിമർശനവുമായി ജൂറി ചെയർമാനും ഇസ്രയേലി ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡ്.  "അന്താരാഷ്‌ട്ര മൽസര വിഭാഗത്തിൽ ഉണ്ടായിരുന്ന പതിനഞ്ച് സിനിമകളിൽ പതിനാലും സിനിമാറ്റിക് ക്വാളിറ്റി പ്രകടിപ്പിച്ചവയും ജൂറിയുടെ ഗഹനമായ ചർച്ചകൾക്ക് പാത്രമാവുകയും ചെയ്‌തവ ആയിരുന്നു. പക്ഷേ പതിനഞ്ചാമത്തെ ചിത്രം ആയ "കാ‌ശ്‌മീർ ഫയൽസ്" ജൂറി അംഗങ്ങളിൽ എല്ലാം തന്നെ ഞെട്ടലും അസ്വസ്ഥതയും ഉളവാക്കി. ഇത് പോലൊരു അഭിമാനകരമായ മേളയിലെ അന്താരാഷ്‌ട്ര മത്സര വിഭാഗത്തിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത "വൾഗർ, പ്രൊപ്പഗാണ്ട" ഫിലിം ആയിരുന്നു അത്" - നാദവ് ലാപിഡ് പറഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ള മന്ത്രിമാർ പങ്കെടുത്ത ചടങ്ങിലായിരുന്നു ലാപിഡിന്റെ പരാമർശം.

സംഭവത്തിൽ വ്യത്യസ്‌ത പ്രതികരണവുമായി ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡര്‍ നഓര്‍ ഗിലോണ്‍ രംഗത്തെത്തി. ജൂറി അധ്യക്ഷ പദവി നദാവ് ലാപിഡ് ദുരുപയോഗിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കശ്‌മീര്‍ ഫയല്‍സിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ നദാവ് ലാപിഡ് സ്വയം ലജ്ജിക്കണമെന്നും, ഇന്ത്യ ഇസ്രയേല്‍ ബന്ധത്തിന് ഈ പരാമര്‍ശം വരുത്തിയ കോട്ടത്തെ അതിജീവിക്കുമെന്നും ഗിലോണ്‍ ട്വീറ്റ് ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top