03 December Sunday

കൗതുകമുണർത്തി "നദികളിൽ സുന്ദരി യമുന' ; പോസ്റ്റർ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Aug 31, 2023

പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ 'വെള്ളം' സിനിമയിലെ യഥാർത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി  അവതരിപ്പിക്കുന്ന 'നദികളിൽ സുന്ദരി യമുന' എന്ന ചിത്രത്തിൻ്റെ ഓണാശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റർ  പുറത്തിറങ്ങി. ധ്യാൻ ശ്രീനിവാസനും അജു വർഗീസും പ്രത്യക്ഷപ്പെടുന്ന പോസ്റ്ററിൽ നായികയുടെ മുഖം വെളിപ്പെടുത്തിയിട്ടില്ല. സിനിമാറ്റിക്ക ഫിലിംസ് എൽഎൽപിയുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി കുന്നുംപുറത്ത് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ ചേർന്നാണ്. ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തിലെ നായകൻ. സെപ്റ്റംബർ 15-ന് ചിത്രം തീയറ്ററുകളിലെത്തും. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെയും അവർക്കിടയിലെ കണ്ണൻ, വിദ്യാധരൻ എന്നീ രണ്ട് യുവാക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ ധ്യാൻ ശ്രീനിവാസനും വിദ്യാധരനെ അജു വർഗീസും അവതരിപ്പിക്കുന്നു. സുധീഷ്, നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, നവാസ് വള്ളിക്കുന്ന്, അനീഷ്, പാർവ്വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂർ, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടൻ, സോഹൻ സിനുലാൽ, ശരത് ലാൽ, കിരൺ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും  ചിത്രത്തിൽ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. ശങ്കർ ശർമയാണ് ബിജിഎം. 'സരിഗമ'യാണ് ചിത്രത്തിന്റെ ഗാനങ്ങളുടെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തീയറ്റർ റിലീസിനു ശേഷമുള്ള ഒടിടി റൈറ്റ്സ് HR OTTക്കാണ്.

ഛായാഗ്രഹണം: ഫൈസൽ അലി, എഡിറ്റിങ്:  രതിൻ രാധാകൃഷ്ണൻ, കലാസംവിധാനം: അജയൻ മങ്ങാട്, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്റ്റ്യും ഡിസൈൻ: സുജിത് മട്ടന്നൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: പ്രിജിൻ ജെസ്സി, പ്രോജക്ട്  ഡിസൈൻ: അനിമാഷ്, വിജേഷ് വിശ്വം, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്സിങ്: വിപിൻ നായർ, ഫിനാൻസ് കൺട്രോളർ: അഞ്ജലി നമ്പ്യാർ, പ്രൊഡക്ഷൻ മാനേജർ: മെഹമൂദ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്‌സ്: പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്തിരൂർ, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഫോട്ടോ: സന്തോഷ് പട്ടാമ്പി, ഡിജിറ്റൽ മാർക്കറ്റിംഗ്: യെല്ലോടൂത്ത്, പ്രൊമോഷൻ സ്റ്റിൽസ്: രോഹിത് കെ സുരേഷ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top