27 April Saturday

ഒമാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ‘ആയിഷ’ക്കും എം ജയചന്ദ്രനും അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023

മസ്ക്കറ്റ് > നാലാമത്‌ ഒമാൻ സിനിമാന ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ  മലയാള ചിത്രം ആയിഷക്ക്‌ അംഗീകാരം. മത്സരവിഭാഗത്തിൽ ഫെസ്റ്റിവലിൽ മാറ്റുരച്ച ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിനു എം ജയചന്ദ്രനാണു അവാർഡ്‌. അറബ്‌ -ഇന്ത്യൻ സംഗീതങ്ങളെ അസാധരണമാം വിധം സംയോജിപിച്ച പശ്ചാത്തല സംഗീതമാണു ആയിഷയുടേതെന്ന് ജൂറി അഭിപ്രായപ്പെട്ടു.

ഇന്തോ - അറബിക്‌ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിനു ഒരു അറബ്‌ ഫെസ്റ്റിവലിൽ ലഭിക്കുന്ന അംഗീകാരം എന്ന പ്രത്യേകത കൂടി ഈ അവാർഡിനുണ്ട്‌. മുസന്ധം  ഐലന്റിൽ വെച്ച് നടന്ന മേളയുട സമാപന ചടങ്ങിൽ മുസന്ധം ഗവർണറേറ്റ് പ്രവിഷ്യാ ഗവർണർ സയ്യിദ് ഇബ്രാഹിം ബിൻ സെയ്ദ് അൽ ബുസൈദി അവാർഡ് ദാനം നടത്തി. 

മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാക്കി നിലമ്പൂർ ആയിഷയുടെ സൗദി ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത്‌ ആമിർ പള്ളിക്കലാണു. തിരക്കഥ ആഷിഫ്‌ കക്കോടി. ക്രോസ്‌ ബോർഡർ ക്യാമറയുടെ സക്കറിയ നിർമ്മിച്ച ചിത്രത്തിന്റെ സഹ നിർമ്മാണം ഫെദർറ്റെച്‌ , ഇമാജിൻ സിനിമാസ്‌, ലാസ്റ്റ്‌ എക്സിറ്റ്‌, മൂവീ ബക്കറ്റ്‌ എന്നീ ബാനറുകളിൽ ഷംസുദ്ധീൻ എം ടി, ഹാരിസ്‌ ദേശം, അനീഷ്‌ പി ബി, സക്കരിയ്യ വാവാട്‌, ബിനീഷ്‌ ചന്ദ്രൻ എന്നിവരാണു. ജനുവരി 20നു തിയറ്റുറുകളിൽ എത്തിയ ചിത്രത്തിനു മികച്ച പ്രേക്ഷക പ്രതികരണമാണു ലഭിച്ചത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top