27 April Saturday

ലഹരി മാഫിയക്കെതിരെ "ഇൻ്റർവെൽ "

വെബ് ഡെസ്‌ക്‌Updated: Thursday Dec 29, 2022

കൊച്ചി> വിദ്യാർഥികളെ ഉപയോഗിച്ച് വിദ്യാലയങ്ങളിൽ ലഹരി വിൽപ്പന നടത്തുന്ന ലഹരി മാഫിയക്കെതിരെ ഇൻ്റർവെൽ പ്രദർശനത്തിനെത്തുന്നു. ഗോൾഡൻ മീഡിയ പ്രസൻ്റ് സിൻ്റെ ബാനറിൽ ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച അൻസിൽ ബാബുവാണ് ചിത്രം നിർമ്മിച്ചത്. നിരവധി പരസ്യചിത്രങ്ങളിലൂടെയും സിനിമയിലൂടെയും ശ്രദ്ധേയനായ പി.മുസ്തഫയാണ് ചിത്രത്തിൻ്റെ സംവിധായകൻ.

വിളക്കോട്ടൂരിലെ  ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അസംബ്ലിക്കിടയിൽ ഒൻപതാം ക്ലാസുകാരിയായ അനാമിക കുഴഞ്ഞു വീഴുന്നതിലൂടെയാണ് ഇൻ്റർവെൽ ആരംഭിക്കുന്നത്.


സ്കൂളുകളിൽ പിടിമുറുക്കുന്ന ലഹരി മാഫിയയുടെ കണ്ണികൾമുറിച്ചുമാറ്റാൻ സ്റ്റുഡൻ്റ് പോലീസ് ക്യാഡറ്റുകളിലൂടെ കഴിയുമെന്ന് സിനിമ പറഞ്ഞുവയ്ക്കുന്നു. കഥ മോഹൻ ദാസ് വേങ്ങേരിയുടേതാണ്. തിരക്കഥ സംഭാഷണം ഡുഡു ഭരത് ,ഷനീദ് ഭഗവതിക്കാവിൽ എന്നിവർ ചേർന്നാണ് രചിച്ചത്.  നീന്തൽ താരം അബിൻ കെ ബാബു, ചൈതന്യ കൃഷ്ണ, ട്രിനീഷ്യ ഈഡിൽ, അനഘ അമൽ ജിത്തു, ജിബിൻ ജോണി, ഷിബു നിർമ്മാല്യം, ഷർലറ്റ് മണി, അജിത നമ്പ്യാർ, അഡ്വ. മിനി, മോഹൻദാസ് വേങ്ങേരി, നയന, മായ, രഞ്ജുഷ എന്നിവരാണ് അഭിനയിക്കുന്നത്‌.

ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ജയശ്രീ, മിനി ദിനേശ്. ക്യാമറ: ഉണ്ണി നീലഗിരി, എഡിറ്റിംഗ് അബി, മേക്കപ്പ് പ്രബീഷ് വേങ്ങേരി, കോസ്റ്റ്യൂംസ് രഘുനാഥ് മനയിൽ, ആർട്ട് മുരളി ബേപ്പൂർ, ഗാനരചന, സംഗീതം അബ്ദുൾ നാസർ, ആലാപനം ജിൽന ഷിബിൻ, അബ്ദുൾ നാസർ, ബി ജി എം സാജൻ കെ റാം, സൗണ്ട് എഫക്ട്സ് റഷീദ് നാസ്, അസോസിയേറ്റ് ഡയരക്ടേഴ്സ് ബിജു കൃഷ്ണ, ബിഞ്ചു ജോസഫ്, അസോസിയേറ്റ് ക്യാമറ അഖിലേഷ് ചന്ദ്രൻ ,ഡി ഐ ഹരി ജി നായർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രശാന്ത് കക്കോടി, പ്രൊഡക്ഷൻ കൺട്രോളർ പി.കെ മോഹനൻ, സ്റ്റിൽസ് സുജിത്ത് കാരാട്, ഡിസൈൻ ഉണ്ണി ഉഗ്രപുരം.പി.ആർ.ഒ നാസർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top