29 March Friday

" മോമോ ഇന്‍ ദുബായ്‌ " ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021

കൊച്ചി:" ഹലാൽ ലൗ സ്റ്റോറി "ക്ക് ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലും ഒരുങ്ങുന്ന "മോമോ ഇന്‍ ദുബായ് " എന്ന ചിൽഡ്രന്‍സ്- ഫാമിലി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

അനു സിത്താര,അനീഷ് ജി മേനോന്‍, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന " മോമോ ഇന്‍ ദുബായ്‌ " എന്ന ചിത്രത്തിന്റെ ചിത്രീകരണം ദുബായിൽ പുരോഗമിക്കുന്നു.

ഇമാജിൻ സിനിമാസ്, ക്രോസ് ബോര്‍ഡർ ക്യാമറ,ബിയോണ്ട് സ്റ്റുഡിയോ എന്നിവയുടെ  ബാനറില്‍ സക്കരിയ,ഹാരീസ് ദേശം,പി.ബി അനീഷ്,നഹല അൽ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് " മോമോ ഇന്‍ ദുബായ് " നിര്‍മ്മിക്കുന്നത്. സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ,സംഭാഷണമെഴുതുന്ന ഈ   ചിത്രത്തിന്റെ ചായാഗ്രഹണം സജിത് പുരുഷൻ നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ,ഡോക്ടർ ഹിഖ്മത്തുള്ള എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം ഖയാം എന്നിവര്‍  സംഗീതം പകരുന്നു.

ഒട്ടേറെ  സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിര്‍മ്മാതാവാവുന്ന ആദ്യ ചിത്രം കൂടിയാണിത്. എഡിറ്റര്‍-രതീഷ് രാജ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകരന്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്,മോഹൻദാസ്,മേക്കപ്പ്-മുഹമ്മദ് അനിസ്, കോസ്റ്റ്യൂം ഡിസെെനർ- ഇര്‍ഷാദ് ചെറുകുന്ന്, സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍, പരസ്യക്കല-പോപ്കോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഇര്‍ഷാദ് പരാരി,സൗണ്ട് ഡിസൈന്‍- വിക്കി & കിഷന്‍, കാസ്റ്റിംങ്ങ് ഡയറക്ടര്‍- നൂറുദ്ധീന്‍ അലി അഹമ്മദ്, പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍-ഗിരീഷ് അത്തോളി,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top