29 March Friday

VIDEO - നേരിൽ കാണണമെന്ന്‌ ആഗ്രഹം; രുക്‌മിണി അമ്മയ്‌ക്ക്‌ മോഹൻലാലിന്റെ വീഡിയോകോൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021

കൊച്ചി > മോഹൻലാലിനെ നേരിൽ കാണണമെന്ന് പറഞ്ഞു കരയുന്ന രുക്‌മിണിയമ്മയുടെ വീഡിയോ  കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. താരങ്ങളെ നേരിൽ കാണുന്നതിനും സംസാരിക്കുന്നതിനും അവസരം ആഗ്രഹിക്കുന്ന നിരവധി ആരാധകരാണ്‌ ഇതിനുവേണ്ടി പരിശ്രമിക്കാറുള്ളത്‌. ആഗ്രഹം നിറവേറിയ കൂട്ടത്തിൽ ഇനി രുക്‌മിണി അമ്മയും ഉണ്ട്‌. ആരാധികയുടെ കരച്ചിൽ കണ്ട മോഹൻലാൽതന്നെ വീഡിയോ കോളിൽ എത്തി.

മോഹൻലാൽ എന്തായിരുന്ന വലിയ കരച്ചിലൊക്കെ എന്ന്‌ ചോദിക്കുമ്പോൾ രുക്‌മിണിയമ്മയുടെ കണ്ണുകൾ സന്തോഷംകൊണ്ട്‌ വീണ്ടും നിറഞ്ഞു. കോവിഡ്‌ കാലമായതിനാൽ നേരിൽ കാണാനുള്ള പരിമിതകളും മോഹൻലാൽ ആരാധികയോട്‌ പറഞ്ഞു. മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ പ്രവർത്തകരാണ്‌ ഈ അമ്മയുടെ ആഗ്രഹം സഫലമാക്കാൻ മുന്നിട്ടിറങ്ങിയത്‌.

തൃശ്ശൂർ പൂങ്കുന്നത്തെ അഗതി മന്ദിരത്തിൽ താമസിക്കുന്ന രുക്‌മിണിയമ്മ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ്. മോഹന്‍ലാലിന്റെ കാര്യം പറഞ്ഞ് എല്ലാവരും കളിയാക്കുകയാണെന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top