26 April Friday

മോഹൻലാൽ വീണ്ടും അമ്മ പ്രസിഡന്റ്‌ ; ആശാ ശരത്തിനും ശ്വേതാമേനോനും എതിരെ മണിയൻപിള്ള രാജു

സ്വന്തം ലേഖകൻUpdated: Thursday Dec 9, 2021

കൊച്ചി > ചലച്ചിത്ര താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി നടൻ മോഹൻലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 2021–-24 വർഷത്തെ ഭരണസമിതിയിലേക്ക്‌ 19ന്‌ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിച്ചപ്പോഴാണ്‌ എതിരില്ലാതെ മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടത്‌.എന്നാൽ വൈസ്‌ പ്രസിഡനറ്‌ സ്‌ഥാന്ങ്ങളിലേക്കും എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലേക്കുമുള്ള ഔദ്യോഗിക പാനലിനെതിരെ  എതിർസ്‌ഥാനാഥികൾ ഉണ്ട്‌.

രണ്ട്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനങ്ങളിലേക്ക്‌ മൂന്നുപേരാണ്‌ മത്സരിക്കുന്നത്‌. ഔദ്യോഗിക പാനലിലുള്ള ആശാ ശരത്ത്‌, ശ്വേതാ മേനോൻ എന്നിവർക്കെതിരെ മണിയൻപിള്ള രാജുവാണ്‌ മത്സരിക്കുന്നത്‌. 11 അംഗ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലേക്ക്‌ 15 പേരാണ്‌ നാമനിർദ്ദേശപത്രിക നൽകിയത്‌. അതിൽ സുരേഷ്‌ കൃഷ്‌ണ പത്രിക പിൻവലിച്ചു. ഔദ്യോഗിക പാനലിനുപുറത്ത്‌ ലാൽ, നാസർ ലത്തീഫ്‌, വിജയ്‌ ബാബു എന്നിവരാണ്‌ മത്സരരംഗത്തുള്ളത്‌.

 തുടർച്ചയായി രണ്ടാംവട്ടമാണ്‌ മോഹൻലാൽ പ്രസിഡന്റാകുന്നത്‌. ജനറൽ സെക്രട്ടറി, ജോയിന്റ്‌ സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങളിലേക്കും എതിരില്ല. 

ജനറൽ സെക്രട്ടറിയായി ഇടവേള ബാബു, ജോയിന്റ്‌ സെക്രട്ടറിയായി ജയസൂര്യ, ട്രഷററായി സിദ്ദിഖ്‌ എന്നിവരാണ്‌ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്‌. 19ന്‌ മരട്‌ ക്രൗൺ പ്ലാസ ഹോട്ടലിലാണ്‌ അമ്മ ജനറൽ ബോഡി. പകൽ 11ന്‌ ഭാരവാഹി തെരഞ്ഞെടുപ്പ്‌ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top