20 April Saturday

'മെമ്പര്‍ രമേശന്‍ ഒന്‍പതാം വാര്‍ഡി'ലെ ആദ്യഗാനം പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021

നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ് . അര്‍ജ്ജുന്‍ അശോകന്‍ നായകനാകുന്ന ചിത്രത്തിലെ ആദ്യ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

തീവണ്ടി, എടക്കാട് ബെറ്റാലിയന്‍, ഫൈനല്‍സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൈലാസ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ബോബന്‍ & മോളി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍  ഈ ചിത്രം നിര്‍മ്മിക്കുന്നത് ബോബന്‍, മോളി എന്നിവരാണ്.

ഗായത്രി അശോകാണ്  നായിക. ചെമ്പന്‍ വിനോദ്, സാബുമോന്‍ അബ്ദുസമദ്, ശബരീഷ് വര്‍മ്മ,  രഞ്ജി പണിക്കര്‍ , ഇന്ദ്രന്‍സ്, മമ്മുക്കോയ, സാജു കൊടിയന്‍, ജോണി ആന്റണി, ബിനു അടിമാലി അനൂപ് (ഗുലുമാല്‍ )മെബിന്‍ ബോബന്‍, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം ,സജാദ് ബ്രൈറ്റ് ,കല എന്നിവരും അഭിനയിക്കുന്നുണ്ട്.

എല്‍ദോ ഐസക്കാണ് ഛായഗ്രഹണം നിര്‍വ്വഹിക്കുന്നത്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍- ജോഷി തോമസാണ്. ചിത്രസംയോജന- ദീപു ജോസഫ്. ക്രിയേറ്റീവ് അഡ്മിനിസ്‌ട്രേറ്റര്‍- ഗോകുല്‍ നാഥ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-  ജോബ് ജോര്‍ജ.്  മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top