03 July Thursday

തൊഴിൽ നിഷേധിക്കാൻ ആർക്കും അവകാശമില്ല; ശ്രീനാഥ് ഭാസിക്കെതിരായ വിലക്കിനെതിരെ മമ്മൂട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

കൊച്ചി> നടൻ ശ്രീനാഥ് ഭാസിയെ വിലക്കിയ നിർമ്മാതാക്കളുടെ സംഘടനയുടെ തീരുമാനം തെറ്റെന്ന് മമ്മൂട്ടി. തൊഴില്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മമ്മൂട്ട് വ്യക്തമാക്കി. തന്റെ പുതിയ ചിത്രം റോഷാക്കിന്റെ  പ്രചാരണവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

വിലക്കിനെ കുറിച്ചുള്ള ചോദ്യത്തിന് 'വിലക്ക് മാറ്റിയില്ലേ?' എന്നാണ് മമ്മൂട്ടി പ്രതികരിച്ചത്. ഇല്ലെന്ന് മറുപടി വന്നതോടെ  തൊഴിൽ നിഷേധം തെറ്റാണെന്നും വിലക്കിയിട്ടില്ലെന്നാണ് താൻ അ‌റിഞ്ഞതെന്നുമായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top