05 December Tuesday

ആറ് ഭാഷകളില്‍ വരുന്നു 'മെയ്ഡ് ഇന്‍ ഇന്ത്യ': വമ്പന്‍ ചിത്രം അവതരിപ്പിച്ച് എസ്എസ് രാജമൗലി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023

കൊച്ചി>  ഇന്ത്യൻ സിനിമയുടെ പിതാവ് ദാദാസാഹിബ് ഫാൽക്കെയുടെ ജീവചരിത്രമായ 'മെയ്ഡ് ഇൻ ഇന്ത്യ' എന്ന തന്റെ അടുത്ത പ്രോജക്റ്റ് നിർമ്മാതാവ് എസ്എസ് രാജമൗലി പ്രഖ്യാപിച്ചു.

ദേശീയ അവാര്‍ഡ് ജേതാവായ നിതിന്‍ കക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറാത്തി, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഇങ്ങനെ ആറ് ഭാഷകളില്‍ ചിത്രം ഇറങ്ങും.

ചിത്രത്തിന്‍റെ പ്രഖ്യാപന വീഡിയോ എസ്എസ് രാജമൗലി സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടു. മാക്സ് സ്റ്റുഡിയോസ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളില്‍ വരുണ്‍ ഗുപ്തയും എസ്എസ് കാര്‍ത്തികേയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top