25 April Thursday

"ബ്ലഡി സ്വീറ്റ്' ലിയോ, വിജയ് - ലോകേഷ് കനഗരാജ്‌ ചിത്രത്തിന്റെ ടൈറ്റിൽ റിവീൽ പ്രൊമോ എത്തി

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

ലോകേഷ് കന​ഗരാജ് സംവിധാനം ചെയ്‌ത് വിജയ് നായകനാവുന്ന പുതിയ ചിത്രത്തിന് പേരായി. 'ലിയോ' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. 'ബ്ലഡി സ്വീറ്റ്' എന്നാണ് ടാ​ഗ് ലൈൻ. അനിരുദ്ധ് ഈണമിട്ട ബ്ലഡി സ്വീറ്റ് എന്ന ​ഗാനത്തിന്റെ അകമ്പടിയോടെയാണ് ടൈറ്റിൽ ടീസർ എത്തിയത്. കഴിഞ്ഞദിവസം വിജയിയുടെ ചിത്രമുൾപ്പെടുന്ന പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടതിനുപിന്നാലെ പല പേരുകളും ആരാധകർ ചർച്ച ചെയ്‌തിരുന്നു. ഇതിനെല്ലാമാണ് ഇപ്പോൾ അറുതിയായിരിക്കുന്നത്.

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിൽ ഉൾപ്പെടുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിചേരുന്നത്. ചിത്രത്തിന്റേതായി ഇതുവരെ വന്ന എല്ലാ അപ്ഡേറ്റുകളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം മേനോൻ, മൺസൂർ അലി ഖാൻ എന്നിവർക്ക് പുറമേ മലയാളത്തിൽ നിന്ന് മാത്യു തോമസും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാത്യുവിന്റെ ആദ്യ തമിഴ്‌ചിത്രമാണ് ദളപതി 67.

കമലഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ദളപതി 67 നുണ്ട്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് എസ് ലളിത് കുമാറാണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിർമാണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top