16 September Tuesday

കുഞ്ചാക്കോ ബോബൻ ചിത്രം "ന്നാ താൻ കേസ് കൊട്' ഒഫീഷ്യൽ ലോഞ്ച് പോസ്റ്റർ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 27, 2022

കുഞ്ചാക്കോ ബോബൻ ചിത്രം " ന്നാ താൻ കേസ് കൊട്' ഒഫീഷ്യൽ ലോഞ്ച് പോസ്റ്റർ പുറത്തു വിട്ടു. കുഞ്ചാക്കോ ബോബനുൾപ്പെടെയുള്ള നിരവധി താരങ്ങൾ, തങ്ങളുടെ സോഷ്യൽ മീഡിയാ പേജുകളിലൂടെ പോസ്റ്റർ പങ്കുവച്ചു. സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസറും കുഞ്ചാക്കോ ബോബനാണ്.

ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ ഡയറക്‌ടർ രതീഷ് ബാലകൃഷ്‌ണൻ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഗായത്രി ശങ്കറാണ് നായിക (സൂപ്പർ ഡീലക്‌സ്). ചിത്രീകരണം കാസർഗോഡ് പൂർത്തിയായി. ബേസിൽ ജോസഫ്‌, ഉണ്ണിമായ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

എസ്. ടി. കെ ഫ്രേംസ് (STK Frames )  നൊപ്പം മലയാള സിനിമാ ചരിത്രത്തിലെ  അതി പ്രശ‌സ്ത  ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഉദയാ പിക്ചേർസും , കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസും സിനിമയ്ക്കായ് കൈ കോർക്കുന്നത് വലിയ പ്രത്യേകതയാണ്. ബോളിവുഡ് ഛായാഗ്രാഹകൻ രാകേഷ് ഹരിദാസാണ് (ഷേർണി ഫെയിം)  ഈ ചിത്രത്തിന്റെ സിനിമറ്റോഗ്രാഫർ. മനോജ് കണ്ണോത്ത് എഡിറ്ററും ജോതിഷ് ശങ്കർ ആർട്ട് ഡയറക്‌ടറുമാണ്. ഡോൺ വിൻസെന്റ് സംഗീതം, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, മിക്സിംഗ് വിപിൻ നായർ മെൽവി . ജെ കോസ്‌റ്റ്യൂം, ഷാലു പേയാട് സ്റ്റിൽസ്. സുധീഷ് ഗോപിനാഥ് ചീഫ് അസോസിയേറ്റ് ഡയറക്‌ടറും രാജേഷ് മാധവൻ കാസ്റ്റിംഗ് ഡയറക്‌ടറുമാണ്.

അരുൺ സി തമ്പി ക്രിയേറ്റീവ് പ്രൊഡ്യൂസറായ ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പനയാണ്. ഫിനാൻസ് കൺട്രോളർ  ജോബീഷ് ആന്റണി. പരസ്യകല ഓൾഡ് മങ്ക്. ചിത്രം ജൂലൈ ആദ്യവാരം തീയറ്ററുകളിൽ റിലീസ് ചെയ്യും. പിആർഒ  - ആതിര  ദിൽജിത്ത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top