01 November Saturday

സസ്പെൻസ് ത്രില്ലർ 'ക്രമം' 25ന് തീയറ്ററിൽ എത്തും

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

കൊച്ചി> സൈബർ ചതിക്കുഴികൾ പ്രമേയമാക്കുന്ന ഹ്രസ്വ ചിത്രം 'ക്രമം' എന്ന സസ്പെൻസ് ത്രില്ലർ ബുധനാഴ്‌ച തിയേറ്ററിൽ എത്തുന്നു. മാൾ ഓഫ് ട്രാവൻകൂറിലെ കാർണിവൽ സിനിമാസിൽ രാവിലെ പത്ത് മണിക്കാണ് ഷോ. തിയേറ്ററിൽ ഒറ്റഷോ മാത്രമാണ് ഉള്ളത്. പിന്നീട് യുട്യൂബിൽ ചിത്രം റിലീസ് ചെയ്യും. നിരവധി ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്‌ത കെ കെ യാണ് ചിത്രം ഒരുക്കുന്നത്.

തമിഴ് ചലച്ചിത്ര താരം അർജുൻ ദാസ് നായകനായ റാൻഡം നമ്പേഴ്സ് എന്ന ഷോർട് മൂവിയുടെ റീമേക്കാണ് 'ക്രമം'. ജിത്തു ചന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ച് വിശാൽ സംഗീതം നൽകുന്ന ഷോർട്ട് മൂവിയിൽ അമർ നാഥ്‌, ഖൽഫാൻ, മേഘ പദ്മകുമാർ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രീ മെൻ പിക്ചർസിന്റെ ന്റെ ബാനറിൽ വൈദർശ് ഹരിചന്ദ്രൻ ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. പ്രീമിയർ പദ്മിനി ചാനലിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top