ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വർമ്മ സംവിധാനം നിർവഹിക്കുന്ന കൊള്ള സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. സംവിധായകൻ സിബി മലയിലാണ് ട്രെയിലർ ലോഞ്ച് ചെയ്‌തത്. ജൂൺ 9ന് ചിത്രം തിയറ്ററുകളിൽ എത്തും.
രണ്ടു പെൺകുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ത്രില്ലർ സ്വഭാവത്തിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി രജീഷ് നിർമ്മിക്കുന്ന ചിത്രത്തിൽ രജിഷ വിജയൻ, പ്രിയാ വാര്യർ, വിനയ് ഫോർട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദുരൂഹത ഉളവാക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. ഡോക്‌ടർമാരായ ജാസിം ജലാലും നെൽസൺ ജോസഫും ചേർന്നാണ് തിരക്കഥ രചിച്ചത്. ലച്ചു രജീഷ് സഹനിർമ്മാതാവാണ്. അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി, ഷെബിൻ ബെൻസൻ, പ്രേം പ്രകാശ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. രവി മാത്യു പ്രൊഡക്ഷൻസും ചിത്രവുമായി സഹകരിക്കുന്നു.
ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ക്യാമറ രാജവേൽ മോഹനാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രവി മാത്യൂ, എഡിറ്റർ: അർജുൻ ബെൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷെബീർ മലവട്ടത്ത്, കലാസംവിധാനം: രാഖിൽ, കോസ്റ്റ്യൂം: സുജിത്ത്, മേക്കപ്പ്: റോണക്‌സ്, ടൈറ്റിൽ ഡിസൈൻ: പാലായി ഡിസൈൻസ്, ഡിസൈനർ: ജിസൻ പോൾ, പിആർഒ: മഞ്ജു ഗോപിനാഥ്., മാർക്കറ്റിംഗ്: കൺടന്റ് ഫാക്‌ടറി, സ്റ്റിൽസ്: സന്തോഷ് പട്ടാമ്പി. അയ്യപ്പൻ മൂവീസാണ് ചിത്രം വിതരണം ചെയ്യുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..