18 December Thursday

രാമു കാര്യാട്ടിന്റെ പ്രിയ ശിഷ്യന്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023

ലഭിച്ച പുരസ്‌കാരങ്ങൾക്ക്‌ മുന്നിൽ (ഫയൽച്ചിത്രം)

ജോർജ് പുണെയിൽ പഠിക്കവെ ഗസ്റ്റ് ഫാക്കൽറ്റിയായി വന്ന രാമു കാര്യാട്ട്, തന്നോടൊപ്പം ചേരാൻ രണ്ടുപേരെ ക്ഷണിച്ചു. ബാലുമഹേന്ദ്രയും കെ ജി ജോർജും. പഠനം പൂർത്തിയായപ്പോൾ മാറിചിന്തിച്ചില്ല. ജോർജ് മദിരാശിയിലെത്തി. കാര്യാട്ട് അപ്പോൾ യാത്രയിൽ.

നിർമാണ ഏകോപനം നിർവഹിച്ച പി എ ലത്തീഫിന്റെ സംരക്ഷണയിൽ കാര്യാട്ട് വരുംവരെ തങ്ങി. ‘മായ', ‘നെല്ല്' ചിത്രങ്ങളിൽ ജോർജ്, സഹസംവിധായകനായി. രണ്ട് ചിത്രങ്ങളുടെയും ഛായാഗ്രാഹകൻ ബാലു. ‘നെല്ല്' കഴിഞ്ഞ് ഒരിടവേള. ജോർജ് മദിരാശിയിൽ തുടർന്നു. ആ നാളുകളിലാണ് ആദ്യ ചിത്രം പിറന്നത്‌.

ഹൃദയ ചിത്രമായി റോസിയുടെ പ്രണയം


പുണെക്കാലത്ത്‌ ജോർജ് സ്വപ്നംകണ്ട സിനിമ ‘സ്വപ്നാടന’മായിരുന്നില്ല. ആദ്യ സിനിമാ സങ്കൽപത്തിൽ റോസി തോമസിന്റെ ‘ഇവൻ എന്റെ പ്രിയ സി ജെ' എന്ന ഓർമപ്പുസ്തകമായിരുന്നു. സി ജെയുമൊത്ത് റോസി പങ്കിട്ട പ്രണയതാപങ്ങളുടെ ഓർമ ചലച്ചിത്രമാക്കാനായിരുന്നു ആഗ്രഹം. പ്രചോദനമായത് സി ജെയുമായുള്ള വിചിത്ര സാമ്യങ്ങളും. ‘ആ മനുഷ്യൻ, കാമുകൻ ഞാനാണെന്ന്  തോന്നി.

പലേടത്തും റോസിയുടെ വാക്കുകൾ ദൃശ്യങ്ങളെ ഉൾപ്പേറിയിരുന്നു. അവർക്കിടയിലെ നിമിഷങ്ങളിൽ അദ്ദേഹം പറഞ്ഞ പലതിലും ദൃശ്യസാധ്യത മനസ്സിലാക്കി. അവരുടെ ജീവിതത്തിന്റെ നേർക്കുതിരിച്ചുപിടിച്ച ക്യാമറയുമായി എന്നെത്തന്നെ കണ്ടു.' കഥാകൃത്ത് ജെ കെ വിയുമൊന്നിച്ച് റോസിയെ കണ്ട് ചെറിയ തുക കൊടുത്ത് പറഞ്ഞുറപ്പിച്ച് തിരക്കഥാ ചർച്ച തുടങ്ങി. പലകാരണങ്ങളാൽ മുന്നോട്ടുപോയില്ല. റോസിക്കും ജോർജിനും അതിൽ ദുഃഖമുണ്ടായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top