20 April Saturday

കേരള ക്രൈം ഫയൽസ് ജൂൺ 23ന്

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരീസായ കേരള ക്രൈം ഫയൽസ് ജൂൺ 23ന് സ്ട്രീം ചെയ്യും. ക്രൈം ത്രില്ലർ വിഭാ​ഗത്തിൽ പുറത്തിറങ്ങുന്ന സീരീസ് ജൂൺ, മധുരം എന്നീ ചിത്രങ്ങളൊരുക്കിയ അഹമ്മദ് കബീറാണ് സംവിധാനം ചെയ്യുന്നത്. ഒരു സെക്‌സ് വർക്കറിന്റെ കൊലപാതകവും അതിനെ തുടർന്നുള്ള അന്വേഷണവുമാണ് സീരീസിന്റെ വിഷയം. അജു വർ​ഗീസ്, ലാൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുൽ റിജി നായരാണ് നിർമാണം.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി, ബം​ഗാളി ഭാഷകളിലും സീരീസ് പുറത്തിറങ്ങും. ആഷിഖ് അമറാണ് രചന. കഴിഞ്ഞ ദിവസം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പുറത്തുവിട്ട ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top