19 April Friday

പ്രണയ വിലാസം" വീഡിയോ ഗാനം റിലീസായി

വെബ് ഡെസ്‌ക്‌Updated: Saturday Feb 18, 2023

കൊച്ചി : സൂപ്പർ ഹിറ്റായ " സൂപ്പർ ശരണ്യ "യ്ക്ക്  ശേഷം അർജ്ജുൻ അശോകൻ,അനശ്വര രാജൻ,  മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന  പ്രണയ വിലാസം "എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. മനു മഞ്ജിത് എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ  സംഗീതം പകർന്ന് മലയാള സിനിമയുടെ നിത്യഹരിത ഗായകൻ  വേണുഗോപാൽ ആലപിച്ച  'കരയാൻ മറന്നു നിന്നോ....' എന്നാരംഭിക്കുന്ന  ലിറിക് വീഡിയോ ഗാനമാണ് റിലീസായത്.

നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  മിയ, ഹക്കീം ഷാ, മനോജ് കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഗ്രീൻ റൂം അവതരിപ്പിക്കുന്ന സിനിമ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.  ഛായാഗ്രഹണം ഷിനോസ് നിർവ്വഹിക്കുന്നു.

തിരക്കഥ സംഭാഷണം ജ്യോതിഷ് എം,സുനു എ വി എന്നിവർ ചേർന്ന് എഴുതുന്നു. സുഹൈൽ കോയ,മനു മഞ്ജിത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. എഡിറ്റിംഗ്-ബിനു നെപ്പോളിയന്‍, കലാസംവിധാനം- രാജേഷ് പി വേലായുധന്‍, മേക്കപ്പ്- റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറ സനീഷ്, സൗണ്ട് ഡിസൈൻ- ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, , സൗണ്ട് മിക്‌സ്- വിഷ്ണു സുജാതൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ്- സുഹൈല്‍ എം, കളറിസ്റ്റ്-ലിജു പ്രഭാകര്‍, സ്റ്റില്‍സ്-അനൂപ് ചാക്കോ, നിദാദ് കെ എൻ,  ടൈറ്റില്‍ ഡിസൈൻ-കിഷോർ വയനാട്, പോസ്റ്റര്‍ ഡിസൈനർ-യെല്ലോ ടൂത്ത്.ഫെബ്രുവരി ഇരുപത്തിനാലിന്  "പ്രണയ വിലാസം " തീയേറ്ററിലെത്തുന്നു.പി ആർ ഒ-എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top