03 December Sunday

VIDEO - 2180 പ്രവര്‍ത്തകരുടെ അധ്വാനം; കണ്ണൂര്‍ സ്‌ക്വാഡിന്റെ പിന്നാമ്പുറകാഴ്ചകള്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023

കൊച്ചി> 'പ്രതികള്‍ മിടുക്കന്മാരാകുമ്പോള്‍ നമ്മളും മിടുക്കന്മാരാകണ്ടേ, എങ്കിലല്ലേ നമുക്കവരെ പിടിക്കാന്‍ പറ്റൂ. എ എസ് ഐ ജോര്‍ജ് മാര്‍ട്ടിനും സംഘവും ഇന്ത്യയൊട്ടാകെ പ്രതികള്‍ക്ക് പിന്നില്‍ സഞ്ചരിച്ച കഥ തിയേറ്ററില്‍ കണ്ണൂര്‍ സ്‌ക്വാഡ് ആയി എത്തുമ്പോള്‍ ചിത്രത്തിലെ പിന്നാമ്പുറ കാഴ്ചകള്‍ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി കമ്പനി.

മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡ് രണ്ടായിരത്തി ഒരുന്നൂറ്റി എണ്‍പതു പേരുടെ കഠിനാധ്വാനത്തിന്റെ ഫലമായി രൂപപ്പെട്ടതിന്റെ ദൃശ്യങ്ങളാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. റോബി വര്‍ഗീസ് രാജാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നൊരുക്കിയിരിക്കുന്നു

മമ്മൂട്ടിയോടൊപ്പം കിഷോര്‍കുമാര്‍,വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്,റോണിഡേവിഡ്,മനോജ്.കെ.യു തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നു .ഛായാഗ്രഹണം : മുഹമ്മദ് റാഫില്‍, സംഗീത സംവിധാനം : സുഷിന്‍ ശ്യാം, എഡിറ്റിങ് : പ്രവീണ്‍ പ്രഭാകര്‍
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top