05 December Tuesday

തരംഗമായി മമ്മൂട്ടിയുടെ "കണ്ണൂർ സ്‌ക്വാഡ്' : ട്രെയിലർ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Friday Sep 8, 2023

സോഷ്യൽ മീഡിയയിൽ തരംഗമായി മമ്മൂട്ടി കമ്പനിയുടെ കണ്ണൂർ സ്‌ക്വാഡിന്റെ ട്രെയിലർ. റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കുള്ളിൽത്തന്നെ 1.5മില്യൺ കാഴ്‌ചക്കാരും എൺപരിനായിരത്തിൽപരം ലൈക്കുകളുമാണ് ട്രെയിലറിനു ലഭിച്ചത്. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ചിത്രത്തിന്റെ ട്രെയിലർ. റോബി വർഗീസ് രാജാണ് മമ്മൂട്ടി കമ്പനി നിർമിക്കുന്ന ബി​ഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്.

കഥ : ഷാഫി. തിരക്കഥ- സംഭാഷണം : റോണി ഡേവിഡ്, ഷാഫി. കിഷോർകുമാർ,വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പരമ്പോൾ, ധ്രുവൻ, ഷെബിൻ ബെൻസൺ തുടങ്ങിയ താരങ്ങൾ ചിത്രത്തിലുണ്ട്.

എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ : എസ് ജോർജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫിൽ, സംഗീത സംവിധാനം : സുഷിൻ ശ്യാം, എഡിറ്റിങ് : പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് : ജിബിൻ ജോൺ, അരിഷ് അസ്‌ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്‌സ് സേവ്യർ.

വസ്‌ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് : വി ടി ആദർശ്, വിഷ്‌ണു രവികുമാർ, വി എഫ് എക്‌സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്‌സ്, സ്റ്റിൽസ്: നവീൻ മുരളി, ഓവർസീസ് വിതരണം: ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ,ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്‌ണു സുഗതൻ, പിആർഒ : പ്രതീഷ് ശേഖർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top