25 April Thursday

ടൊവിനോയുടെ "കാണെക്കാണെ' എത്തി; സോണി ലൈവിൽ ആദ്യ മലയാള സിനിമ

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021

കൊച്ചി > ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു അശോകൻ സംവിധാനം ചെയ്യുന്ന കാണെക്കാണെ ഒ. ടി. ടി പ്ലാറ്റഫോംമായ സോണി ലൈവ് വഴി പ്രേക്ഷകരിലേക്കെത്തി. ഇന്ത്യൻ സ്ട്രീമിംഗ് രംഗത്ത് തന്നെ മികച്ചു നിൽക്കുന്ന സോണി ലൈവിന്റെ മലയാള സിനിമയിലേക്കുള്ള ആദ്യ ചുവടു വെയ്പ്പുകൂടിയാണ്.

ഉയരെയുടെ മികച്ച വിജയത്തിന് ശേഷം ബോബി, സഞ്ജയ്‌ കൂട്ട് കെട്ടിൽ മനു അശോകൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കാണെക്കാണെ. ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.ആർ ഷംസുദ്ധീനാണ്‌ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, ബിനു പപ്പു, റോണി ഡേവിഡ് രാജ്, മാസ്റ്റർ അലോഖ് കൃഷ്ണ, ശ്രുതി ജയൻ, ധന്യ മേരി വർഗീസ്സ്‌ എന്നിങ്ങനെ ഒരു മികച്ച താരനിര തന്നെ കാണെക്കാണയുടെ ഭാഗമായിട്ടുണ്ട്.

ആൽബി ആന്റണി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന കാണെക്കാണെയുടെ എഡിറ്റർ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം നൽകിയിരിക്കുന്നത്. സൗണ്ട് ഡിസൈൻ - വിഷ്ണു ഗോവിന്തും, ശ്രീ ശങ്കറും ചേർന്നു കൈകാര്യം ചെയ്തിരിക്കുന്നു, കല - ദിലീപ് നാഥ്. ശ്രേയ അരവിന്ദ് വസ്ത്രാലങ്കാരം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് ജയൻ പൂങ്കുന്നമാണ്. ചീഫ്-അസ്സോസിയേറ്റ് ഡയറക്ടർ - സനീഷ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ
കൺട്രോളർ - ഷബീർ മളവട്ടത്ത്. സ്റ്റിൽസ് - ജിയോ ജോമി,  വി.എഫ്.എക്സ് - പ്രോമിസ്, പരസ്യകല - ഓൾഡ് മോങ്ക്സ്.പി ആർ ഒ മഞ്ജു ഗോപിനാഥ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top