05 July Saturday

ഉലകനായകൻ കൊച്ചിയിൽ

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

കൊച്ചി > ഉലകനായകൻ കമൽഹാസൻ വിക്രം സിനിമയുടെ പ്രചാരണത്തിനായി കൊച്ചിയിലെത്തി. ലുലുമാളിൽ നടന്ന പരിപാടിയിൽ കമൽഹാസനെ കാണാൻ ആരാധകർ തടിച്ചുകൂടി.
നായകനായി വേഷമിടുന്ന വിക്രത്തിലെ ഇതിനകം ഹിറ്റായ "പത്തല പത്തല' ഗാനം പ്രേക്ഷകർക്കായി കമൽഹാസൻ ആലപിച്ചു. പ്രിയപ്പെട്ട കേരളത്തിന് നന്ദി പറഞ്ഞാണ് കമൽ സംസാരിച്ചുതുടങ്ങിയത്.

മലയാളത്തിലെ മെഗാ താരങ്ങളോടൊപ്പം അഭിനയിക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ നല്ല തിരക്കഥ ഒത്തുവന്നാൽ മമ്മൂട്ടിയുമായി ഒരു ചിത്രം പ്രതീക്ഷിക്കാമെന്ന് കമൽഹാസൻ പറഞ്ഞു. ചടങ്ങിൽ  നരേൻ, സിനിമയുടെ കേരളത്തിലെ വിതരണക്കാരൻ ഷിബു തമീൻസിന്റെ മകളും അഭിനേത്രിയുമായ റിയാ ഷിബു എന്നിവർ സംസാരിച്ചു. വിക്രം ​ഗാനത്തിനൊപ്പം കൃഷ്ണപ്രഭയും സംഘവും ചുവടുവച്ചു. വയലിനിസ്റ്റ് ശബരീഷ് പ്രഭാകർ തീർത്ത സം​ഗീത പശ്ചാത്തലത്തിലാണ് കമൽഹാസൻ വേദിയിലെത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top