28 March Thursday

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കമൽഹാസൻ

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023

ജന്തർ മന്ദിറിൽ ​ഗുസ്തി താരങ്ങൾ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കമൽഹാസൻ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കമൽഹാസൻ താരങ്ങൾക്ക് പിന്തുണ അറിയിച്ചത്. ​ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരായ ​ഗുസ്തി താരങ്ങളുടെ സമരം ഒരു മാസം പിന്നിടുന്ന അവസരത്തിലാണ് പിന്തുണയുമായി നടൻ എത്തിയത്.

​ഗുസ്തി താരങ്ങളുടെ സമരം ആരംഭിച്ചിട്ട് ഒരുമാസം പിന്നിടുകയാണ്. രാജ്യത്തിനു വേണ്ടി മത്സരിക്കേണ്ട അവർ സ്വയരക്ഷയ്ക്കായി പോരാടാൻ നിർബന്ധിതരായിരിക്കുന്നു. ക്രിമിനൽ ചരിത്രമുള്ള രാഷ്ട്രീയക്കാരോ രാജ്യത്തിന്റെ കായിക പ്രതിഭകളോ? ആരാണ് നമ്മുടെ പിന്തുണ അർഹിക്കുന്നത്. കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു.

ലൈം​ഗികാതിക്രമ പരാതിയിൽ ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ​ഗുസ്തി താരങ്ങൾ സമരം ആരംഭിച്ചത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടും ബ്രിജ് ഭൂഷണെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി രാഷ്ട്രീയ സാമൂഹിക പ്രവർത്തകരുൾപ്പെടെയുള്ളവർ രം​ഗത്തു വന്നിരുന്നു. സമരം ഒരു മാസമ പിന്നിട്ട അവസരത്തിൽ ചൊവ്വാഴ്ച മെഴുകുതിരി കത്തിച്ച് ഇന്ത്യാ ​ഗേറ്റിലേക്ക് ഗുസ്തി താരങ്ങൾ പ്രതിഷേധ മാർച്ചും നടത്തിയിരുന്നു​. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top