29 March Friday

‘കടുവ’യിലെ വിവാദ സംഭാഷണം കൈപ്പിഴ: ക്ഷമ ചോദിച്ച്‌ ഷാജി കൈലാസും പൃഥ്വിരാജും

വെബ് ഡെസ്‌ക്‌Updated: Sunday Jul 10, 2022

തിരുവനന്തപുരം> ഭിന്നശേഷിക്കാരായ കുട്ടികളുടെ അച്ഛനമ്മമാരെ അവഹേളിക്കുന്ന സംഭാഷണം സിനിമയിൽ ഉൾപ്പെട്ടതിൽ ക്ഷമ ചോദിച്ച് "കടുവ' സംവിധായകൻ ഷാജി കൈലാസും നായകൻ പൃഥ്വിരാജും.

"കടുവ' സിനിമയിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ അച്ഛനമ്മമാരെ വേദനിപ്പിക്കുന്ന പരാമർശം വന്നതിൽ നിർവ്യാജം ക്ഷമ ചോദിക്കുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണമെന്നു മാത്രമാണ് അഭ്യർഥിക്കാനുള്ളത്'–-ഷാജി കൈലാസ്‌ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ഈ പോസ്റ്റ്‌ പങ്കുവച്ച്‌ സംഭാഷണം  തെറ്റായിരുന്നെന്നും അതിൽ ക്ഷമ ചോദിക്കുന്നതായും പൃഥ്വിരാജും സമൂഹമാധ്യമ അക്കൗണ്ടുകളിൽ വ്യക്തമാക്കി.

പൃഥ്വിരാജിന്റെ നായക കഥാപാത്രം സിനിമയിൽ പറയുന്ന സംഭാഷണമാണ്‌ വിവാദമായത്‌.  തിരക്കഥാകൃത്ത് ജിനുവോ പൃഥ്വിരാജോ സംവിധാനംചെയ്യുമ്പോൾ ഞാനോ മറ്റു വശങ്ങൾ ചിന്തിച്ചില്ല എന്നതാണ് സത്യം. അച്ഛനമ്മമാർക്കുണ്ടായ  മനോവിഷമത്തിന് ഈ വാക്കുകൾ പരിഹാരമാകില്ല എന്നറിഞ്ഞുതന്നെ ക്ഷമാപണം നടത്തുന്നതായും ഷാജി കൈലാസ്‌ പറഞ്ഞു. 2016ലെ ഭിന്നശേഷി അവകാശ നിയമം 92 -വകുപ്പ് പ്രകാരം ഷാജി കൈലാസ്, നിർമാതാക്കളായ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർക്ക് നോട്ടീസ് അയക്കാൻ സംസ്ഥാന ഭിന്നശേഷി കമീഷണർ എസ് എച്ച് പഞ്ചാപകേശൻ ശനിയാഴ്ച ഉത്തരവിട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top