08 May Wednesday

"കാപ്പ" മോഷൻ പോസ്റ്റർ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Aug 19, 2021

കൊച്ചി : ഫെഫ്ക റൈറ്റേഴ്സ് യൂണിയനു വേണ്ടി തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, ദിലീഷ് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന "കാപ്പ" എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനായ വേണു  ഒരുക്കുന്ന ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ,മലയാളത്തിലെ പ്രമുഖ താരങ്ങളായ മമ്മുട്ടി, മോഹൻലാൽ, മഞ്ജുവാര്യർ, പൃഥ്വിരാജ്, ആസിഫ് അലി, അന്ന ബെൻ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. പൃഥ്വിരാജ്, മഞ്ജു വാര്യർ, ആസിഫ് അലി, അന്ന ബെൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ജി.ആർ ഇന്ദുഗോപനാണ്.

തിരുവനന്തപുരം  നഗരത്തിലെ ഗുണ്ടകളുടെ കഥയാണ് കാപ്പ പറയുന്നത്. സാനു ജോൺ വർഗീസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.എഡിറ്റർ-  മഹേഷ് നാരായണൻ,സംഗീതം- ജസ്റ്റിൻ വർഗീസ്.അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമക്ക് ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ഈ സിനിമ ഫെഫ്കയിലെ ഒരു യൂണിയന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ്. സിനിമയിൽ നിന്നുള്ള വരുമാനം സംഘടനയിലെ അംഗങ്ങൾക്കുള്ള പെൻഷൻ പദ്ധതിയിലേക്കാണ് ഉപയോഗിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം പൃഥ്വിരാജും ആസിഫലിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

പ്രൊഡക്ഷൻ കൺട്രോളർ -സഞ്ജു ജെ,കല-ദിലീപ് നാഥ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അനിൽ മാത്യൂസ്,സ്റ്റിൽസ്- ഹരി തിരുമല,ഡിസൈൻസ്- ഓൾഡ്മോങ്ക്സ്,വാർത്ത പ്രചരണം-എ എസ് ദിനേശ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top