05 November Wednesday

വാഹനാപകടത്തിൽ നടൻ ജോയ് മാത്യുവിന് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 5, 2023

തൃശൂർ > നടൻ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരുക്ക്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ചാവക്കാട്- പൊന്നാനി ദേശീയപാത 66 മന്ദലാംകുന്നിൽ നടൻ സഞ്ചരിച്ച കാറിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ജോയ് മാത്യു.

പരിക്കേറ്റ ജോയ് മാത്യുവിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ വാഹനത്തിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top