27 April Saturday

താനൂർ ബോട്ടപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി ‘ആന്റണി’ സിനിമയുടെ അണിയറ പ്രവർത്തകർ

വെബ് ഡെസ്‌ക്‌Updated: Thursday May 11, 2023

മലപ്പുറം> താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സഹായഹസ്തവുമായി ‘ആന്റണി’ സിനിമയുടെ അണിയറ പ്രവർത്തകരും താരങ്ങളും. സിനിമയിൽ വർക്ക് ചെയ്യുന്ന എല്ലാ അണിയറ പ്രവർത്തകരും അവരുടെ ഒരു ദിവസത്തെ വരുമാനം ധനസഹായത്തിനായി മാറ്റിവെക്കും.

നിർമ്മാതാക്കളായ ഐൻസ്റ്റീൻ മീഡിയയും അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻ ഹൗസും ചേർന്ന് 11 ലക്ഷം രൂപയും മരണപ്പെട്ടവരുടെ ആശ്രിതർക്കും കുടുംബാംഗങ്ങൾക്കും നൽകും. അണിയ പ്രവർത്തകർ ഇന്ന് മലപ്പുറം കളക്ട്രേറ്റിലെത്തി 11 ലക്ഷം രൂപയുടെ ധനസഹായം കളക്‌ടർക്ക് നേരിട്ട് കൈമാറി.

ജോഷിയുടെ സംവിധാനത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ് ജോസ്, നൈല ഉഷ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷങ്ങളിലെക്കുന്ന സിനിമയുടെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ നടന്നു വരികയാണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top