24 April Wednesday

"ജോജി' ക്ക്‌ വീണ്ടും അന്താരാഷ്‌ട്ര പുരസ്‌കാരം; ബാഴ്‌സലോണ ചലച്ചിത്രമേളയിൽ മികച്ചചിത്രം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

ദിലീഷ്‌ പോത്തൻ  ഫഹദ്‌ ഫസിൽ ചിത്രം ജോജിയ്‌ക്ക്‌ വീണ്ടും അന്താരാഷ്‌ട്ര അംഗീകാരം. ബാഴ്‌സലോണ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായാണ്‌ ‘ജോജി’യെ തെരഞ്ഞെടുത്തത്‌. ആമസോണ്‍ പ്രൈം വിഡിയോയിലൂടെ റിലീസിനെത്തിയ ‘ജോജി’ക്ക് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചത്. ദേശീയ – രാജ്യാന്തരതലത്തിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.

‘ജോജി’ക്കു ലഭിക്കുന്ന മൂന്നാമത്തെ രാജ്യാന്തരപുരസ്‌കാരമാണിത്. നേരത്തെ വെഗാസ് മൂവി അവാർഡ്‌സിൽ മികച്ച നരേറ്റിവ് ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരവും സ്വീഡിഷ് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ‘ജോജി’ സ്വന്തമാക്കിയിരുന്നു. സംവിധായകൻ ദിലീഷ് പോത്തനാണ് ഫെയ്‌സ്‌ബുക്കിലൂടെ ഈ സന്തോഷവാർത്ത പ്രേക്ഷകരുമായി പങ്കുവച്ചത്.

മാക്‌ബത്ത് എന്ന ഷേക്‌സ്പിയർ നാടകത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ട് ഒരുക്കിയ സിനിമയുടെ തിരക്കഥ ശ്യാം പുഷ്‌ക‌രന്റേതാണ്. ഫഹദ് ഫാസിൽ, ബാബുരാജ്, ഷമ്മി തിലകൻ, ഉണ്ണിമായ, ജോജി മുണ്ടക്കയം എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top