കൂമൻ എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷം ആസിഫ് അലിയും സംവിധായകൻ ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ചിത്രം അവതരിപ്പിക്കുന്നത് ജീത്തു ജോസഫാണ്. രമേഷ് പി പിള്ളയും സുദൻ സുന്ദരം എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിൽ അമല പോളും ഷറഫുദ്ദീനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം അപ്പു പ്രഭാകർ ആണ് നിർവഹിക്കുന്നത്. സംഭാഷണം – ആദം അയൂബ്, എഡിറ്റിംഗ് – ദീപു ജോസഫ്, വസ്ത്രാലങ്കാരം – ലിന്റ ജീത്തു, വരികൾ – വിനായക് ശശികുമാർ, ചമയം – റോണക്‌സ് സേവ്യർ, ആക്ഷൻ – രാംകുമാർ പെരിയസാമി. പൊലീസ് കോൺസ്റ്റബിൾ ഗിരിശങ്കറായി ആസിഫ് അലി മികച്ച പ്രകടനം കാഴ്‌ചവെച്ച കൂമന്‍ കഴിഞ്ഞ വർഷം നവംബറിലാണ് റീലീസ് ചെയ്‌തത്. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിച്ച ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..