26 April Friday

ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌‌കാരം: മികച്ച ചിത്രം ആവാസവ്യൂഹം, നടൻ ജോജു, നടി ദുർഗ കൃഷ്‌ണ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 19, 2022

തിരുവനന്തപുരം> 13ാമത്‌ ജെ സി ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ആർ കെ കൃഷാന്ദ്‌ സംവിധാനം ചെയ്‌ത ആവാസവ്യൂഹം അർഹമായതായി ജൂറി ചെയർമാൻ ആർ ശരത്തും അവാർഡ്‌ കമ്മിറ്റി ചെയർമാൻ വി സി ജോസും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മറ്റ്‌ അവാർഡുകൾ: സംവിധായകൻ: അഹമ്മദ്‌ കബീർ (ചിത്രം: മധുരം). മികച്ച നടൻ: ജോജു ജോർജ്‌ (ചിത്രം: മധുരം, നായാട്ട്, ഫ്രീഡംഫൈറ്റ്), നടി: ദുർഗ കൃഷ്‌ണ (ചിത്രം: ഉടൽ), ഛായാഗ്രഹകൻ: ലാൽ കണ്ണൻ, തിരക്കഥാകൃത്ത്‌: ചിദംബരം എസ്‌ പൊതുവാൾ, ഗാനരചയിതാവ്‌: പ്രഭാവർമ്മ, സംഗീത സംവിധായകൻ: അജയ്‌ ജോസഫ്‌, പശ്‌ചാത്തല സംഗീത സംവിധാനം: ബിജി ബാൽ ,   ഗായകൻ: വിനീത്‌ ശ്രീനിവാസൻ, ഗായിക: അപർണ രാജീവ്‌, മഞ്‌ജരി, എഡിറ്റിങ്‌: മഹേഷ്‌ നാരായണൻ, രാജേഷ്‌ രാജേന്ദ്രൻ, കലാസംവിധാനം: മുഹമ്മദ്‌ ബാവ, ശബ്‌ദ മിശ്രണം: എം ആർ രാജാകൃഷ്‌ണൻ, വസ്‌ത്രാലങ്കാരം: സമീറ സനീഷ്‌, നവാഗത സംവിധായകൻ: വിഷ്‌ണു മോഹൻ, ബ്രൈറ്റ്‌ സാം റോബിൻ, മികച്ച ബാലചിത്രം: കാടകലം, ബാലതാരം: പി ആർ സൂര്യകിരൺ, ആതിഥി ശിവകുമാർ.

പുരസ്‌കാരങ്ങൾ സെപ്‌‌തംബറിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ ജൂറി അംഗങ്ങളായ വിനു എബ്രഹാം, അരുൺ മോഹൻ എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top