24 April Wednesday

ആറ്റ്‌ലി- ഷാരൂഖ് ചിത്രം ജവാൻ സെപ്‌തംബർ ഏഴിന്: മോഷൻ പോസ്റ്റർ പുറത്തുവിട്ടു

വെബ് ഡെസ്‌ക്‌Updated: Monday May 8, 2023

തെന്നിന്ത്യൻ സംവിധായകൻ ആറ്റ്‌ലിയുടെ ഷാരൂഖ് ചിത്രം ജവാൻ സെപ്‌തംബർ ഏഴിന് റിലീസ് ചെയ്യും. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. റെഡ് ചില്ലീസ് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ​ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്. പഠാന്റെ വിജയത്തിനു ശേഷമെത്തുന്ന ഷാരൂഖിന്റെ ആക്ഷൻ ചിത്രം ബോക്സോഫീസിൽ ചലനം സൃഷ്‌ടിക്കുമെന്നാണ് കരുതുന്നത്. നാലുവർഷത്തിനു ശേഷം തിയറ്ററുകളിലെത്തിയ ഷാരൂഖ് ചിത്രം പഠാൻ വലിയ ബോക്സോഫീസ് വിജയം കൊയ്‌തിരുന്നു.

കഴിഞ്ഞ ദിവസം പുറത്തുവിട്ട മോഷൻ പിക്‌ചർ യൂട്യൂബിൽ ഇതിനകം ട്രെൻഡിങ്ങാണ്. ഹിന്ദിക്കു പുറമെ തമിഴ് തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. വിജയ് സേതുപതി, നയൻതാര, സാന്യ മൽഹോത്ര എന്നിവരാണ് മറ്റു മുഖ്യ വേഷങ്ങളിലെത്തുന്നത്. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ ആക്ഷൻ കൊറിയോഗ്രാഫറാണ് ജവാന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top