20 April Saturday

ബാന്റടിയും ബാന്റിടിയും; ജാക്‌സ‌ൺ ബസാർ യുത്ത്‌ ട്രൈലർ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday May 6, 2023

അടിയും ഇടിയും വെടിയുമായി ജാക്‌സ‌ൺ ബസാർ യൂത്തിന്റെ ട്രൈലർ പുറത്തിറങ്ങി. ഷമൽ സുലൈമാൻ സംവിധാനം ചെയ്‌ത ചിത്രത്തിലെ  ട്രൈലെറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷനും പശ്ചാത്തല സംഗീതത്തിനും പ്രാധാന്യം നൽകിയ ട്രൈലർ തിങ്ക്‌ മ്യൂസിക്കാണൂ പുറത്ത്‌ വിട്ടത്‌.

ലുക്‌മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദിനി, ഫാഹിം സഫർ, അഭിരാം രാധാകൃഷ്‌ണ‌ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൻറെ രചന ഉസ്‌മാൻ മാരാത്ത് നിർവഹിക്കുന്നു. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കരിയ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണൻ പട്ടേരി നിർവഹിക്കുന്നു. അപ്പു എൻ ഭട്ടത്തിരി, ഷൈജാസ് കെഎം എന്നിവർ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിൻറെ സംഗീതവും പശ്ചാത്തല സംഗീതവും ഗോവിന്ദ് വസന്തയാണ് ഒരുക്കിയിരിക്കുന്നത്.

സഹനിർമാണം - ഷാഫി വലിയപറമ്പ, ഡോ. സൽമാൻ (ക്യാം എറ), ലൈൻ പ്രൊഡ്യൂസർ - ഹാരിസ് ദേശം (ഇമോജിൻ സിനിമാസ്), എക്സിക്ര്യൂട്ടീവ് പ്രൊഡ്യൂസഴ്സ് - അമീൻ അഫ്സൽ, ശംസുദ്ധീൻ എം ടി, സംഗീത സംവിധാനം - ഗോവിന്ദ്‌ വസന്ത, വരികൾ - സുഹൈൽ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചൻ, പ്രൊഡക്ഷൻ ഡിസൈനർ - അനീസ് നാടോടി, സ്റ്റീൽസ് - രോഹിത്ത് കെ എസ്, മേക്കപ്പ് - ഹക്കീം കബീർ, ടൈറ്റിൽ ഡിസൈൻ - പോപ്‌കോൺ, പരസ്യകല - യെല്ലോ ടൂത്ത്, സ്റ്റണ്ട് - ഫീനിക്സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷിന്റോ വടക്കാങ്ങര, സഞ്ജു അമ്പാടി, വിതരണം - സെൻട്രൽ പിക്ചേഴ്സ് റിലീസ്, പിആർഒ - ആതിര ദിൽജിത്, എ എസ്‌ ദിനേശ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top