24 April Wednesday

ജയം രവി നയൻതാര ചിത്രം "ഇരൈവൻ' ഓഗസ്റ്റ് 25ന് തീയേറ്ററുകളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ നിർമിച്ച് ഐ അഹമ്മദ്‌ സംവിധാനം ചെയ്യുന്ന ഇരൈവൻ റിലീസിനൊരുങ്ങുകയാണ്. ഓഗസ്റ്റ് 25നാണ് ചിത്രം തീയേറ്ററിൽ റിലീസിനായി ഒരുങ്ങുന്നത്. പൊന്നിയിൻ സെൽവൻ 2 എന്ന വമ്പൻ വിജയത്തിന് ശേഷം തീയേറ്ററിൽ റിലീസ് ചെയ്യുന്ന ജയം രവിയുടെ ചിത്രം കൂടിയാവും ഇരൈവൻ. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ 4 ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

യുവൻ ശങ്കർ രാജയാണ് ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കുന്നത്. പ്രേക്ഷകർക്ക് ഗംഭീരമായ വിരുന്ന് തീയേറ്ററിൽ ഒരുക്കുകയാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം. ക്യാമറ -ഹരി പി വേദനത്, എഡിറ്റർ - മണികണ്ഠൻ ബാലാജി, പ്രൊഡക്ഷൻ ഡിസൈനർ - ജാക്കി, ആക്ഷൻ - ഡോൺ അശോക്, പബ്ലിസിറ്റി ഡിസൈനർ -ഗോപി പ്രസന്ന, പി ആർ ഒ - ശബരി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top