28 March Thursday

പ്രേക്ഷകർക്ക് 'ഇനി ഉത്തരം' നൽകാൻ ചന്തു നാഥിന്റെ പോലീസ് വേഷം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

'ഇനി ഉത്തരം' ഒക്‌ടോബര് ഏഴിന് റിലീസിന് ഒരുങ്ങുന്നു. നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്‌ത "ഇനി ഉത്തരം" എന്ന ചിത്രത്തിൽ പ്രശാന്ത് എന്ന പോലീസ് കഥാപാത്രമായി യുവതാരം ചന്തുനാഥ് എത്തുന്നു. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് എസ്ഐ പ്രശാന്ത് എന്ന് താരം പറയുന്നു. കൂടാതെ ടൈപ്പ് ചെയ്യപ്പെടുന്നു എന്ന വിമർശനത്തിനും കൃത്യമായ മറുപടി തന്റെ പുതിയ സിനിമയിലെ കഥാപാത്രത്തെ പറ്റി സംസാരിക്കുമ്പോൾ ചന്തു പറഞ്ഞു.

ഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കുമ്പോൾ ഒരു പെർഫോമർ എന്ന നിലയിൽ എന്തെങ്കിലും സ്പെയ്സ് ഉള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കാറ്. മാത്രമല്ല സിനിമയിൽ ഒരു പാട് ചോയിസ് ഉള്ളൊരാളല്ലെന്നും ചന്തു പറഞ്ഞു. ഇനി ഉത്തരത്തിലെ കഥാപാത്രം പ്രേക്ഷകരുടെ പ്രതിനിധിയായ കഥാപാത്രമാണ്. സിനിമകളുടെ വിജയ പരാജങ്ങൾ സംഭവിക്കുന്നതിനെക്കുറിച്ചും വ്യക്തമായ നിലപാട് ചന്തു പറയുന്നു. സിനിമകളുടെ പ്രമോഷന് ആളുകളെ തീയറ്ററിൽ എത്തിക്കാൻ കഴിയും എന്നാൽ അതിന് ശേഷം എല്ലാം കാണുന്നയാളുടെ കൈയ്യിലാണ് അവർ തള്ളിക്കളഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല.

ഒരു സിനിമയുടെ ഭാവി തീരുമാനിക്കപ്പെടുന്നത് പ്രേക്ഷകരുടെ അഭിപ്രായത്തിലാണ്. റിവ്യൂ പറയുന്നവർ മോശമാക്കി കാണിക്കാൻ ശ്രമിച്ച സിനിമകൾ വിജയമായിട്ടുണ്ട്. റിവ്യൂകളുടെ അപ്പുറത്തേക്ക് കോമൺമാൻ എന്ന വിഭാഗമാണ് സിനിമയെ വിജയ്പ്പിക്കുന്നത്. പ്രമോഷൻ എന്തായാലും ചെയ്യണം. പക്ഷേ, പ്രേക്ഷകർ സിനിമയെ ഒഴിവാക്കിയാൽ പിന്നെ ഒന്നും ചെയ്യാനില്ല പ്രേക്ഷകരാണ് സിനിമയുടെ എല്ലാമെന്നും ചന്തു പറഞ്ഞു. പതിനെട്ടാം പടി, മാലിക്ക്, 21 ഗ്രാംസ്, ത്രയം, ട്വൽത്ത് മാൻ, റാം, സിബിഐ 5, മഹേഷും മാരുതിയും തുടങ്ങിയ സിനിമകളിലും ചന്തുനാഥ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചു.

എ ആൻഡ് വി  എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങൾ നിർമിക്കുന്ന ഈ ചിത്രത്തിൽ അപർണ്ണ ബാലമുരളിയാണ് പ്രധാന കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകൻ രവിചന്ദ്രനാണ്.

വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി.കെ. പ്രൊഡക്‌ഷൻ കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ. കല അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ് ജെഫിൻ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top