25 April Thursday

ശ്രീ ഗോകുലം മൂവീസ് ബോളിവുഡിലേക്ക്; 'ഉടൽ' റിലീസിന് മുന്നേ ഹിന്ദി റീമേക്ക് പ്രഖ്യാപിച്ച് ഗോകുലം ഗോപാലൻ

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

മലയാളത്തിലെ പ്രമുഖ സിനിമ നിർമ്മാണ കമ്പനിയായ ഗോകുലം മൂവീസ് ഹിന്ദി, തെലുങ്ക് സിനിമ ഇൻഡസ്‌ട്രിയിലേക്ക്. മെയ്‌ 20ന് റിലീസ് ആകുന്ന ഉടൽ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് ആദ്യം ചെയ്യുക. ഉടലിന്റെ സംവിധായകൻ രതീഷ് രഘുനന്ദൻ തന്നെയായിരിക്കും ഹിന്ദി പതിപ്പിന്റെയും സംവിധാനം. ശ്രീ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധായകൻ രതീഷ് രഘുനന്ദൻ ആണ്.

"ഉടൽ എന്ന സിനിമ കണ്ടതിന് ശേഷം നിരവധി അന്യഭാഷാ നിർമ്മാതാക്കൾ റീമേക്ക് അവകാശം ചോദിച്ചു വിളിച്ചിരുന്നു. എന്നാൽ ഈ ചിത്രം ഗോകുലം മൂവീസ് തന്നെ ഹിന്ദി, തെലുങ്ക് ഭാഷകളിൽ നിർമ്മിക്കുകയാണ്. റീമേക്കിനായി ഞങ്ങളെ സമീപിച്ചവരോട് ഏറെ നന്ദിയുണ്ട്"- ഗോകുലം ഗോപാലൻ പറഞ്ഞു.

ചിത്രത്തിൽ ബോളിവുഡിലെ പ്രമുഖ താരങ്ങൾ അണിനിരക്കും. അവരുമായുള്ള ചർച്ചകൾ പൂർത്തിയായി കഴിഞ്ഞു. ഉടൽ മലയാളം റിലീസിന് ശേഷം ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പ്രഖ്യാപിക്കുമെന്നും ഗോകുലം ഗോപാലൻ അറിയിച്ചു. റിലീസിന് മുന്നേ വലിയ സ്വീകാര്യത കിട്ടിയ ചിത്രമാണ് ഉടൽ. ചിത്രത്തിന്റെ ടീസർ യൂട്യുബിൽ ട്രെൻഡിങ് ആയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top