10 December Sunday

VIDEO - 'ഇമ്പം' ടീസര്‍ പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023

ലാലു അലക്‌സ്, ദീപക് പറമ്പോള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ടീസര്‍ പുറത്തിറക്കി. ബാംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറില്‍ ഡോ.മാത്യു മാമ്പ്ര നിര്‍മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്.

നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ ആദ്യവാരം ചിത്രം തീയേറ്റര്‍ റിലീസിനെത്തുമെന്ന് നിര്‍മാതാവ് അറിയിച്ചു.

ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ലാലു അലക്സ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മീര വാസുദേവ്, ദര്‍ശന സുദര്‍ശന്‍, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  

ഛായാഗ്രഹണം: നിജയ് ജയന്‍, എഡിറ്റിംഗ്: കുര്യാക്കോസ് ഫ്രാന്‍സിസ് കുടശ്ശെരില്‍, സംഗീതം: പി.എസ് ജയഹരി, ഗാനരചന: വിനായക് ശശികുമാര്‍,
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top