18 April Thursday

ഐഎഫ്എഫ്‌കെ: ആദ്യദിനം 5000 കടന്ന് ഡെലിഗേറ്റ് രജിസ്‌ട്രേഷൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 11, 2022

തിരുവനന്തപുരം> ഇരുപത്തേഴാമത്‌ ഐഎഫ്എഫ്‌കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ തുടങ്ങി മണിക്കൂറുകൾക്കകം അയ്യായിരത്തിൽപ്പരം പേർ പ്രതിനിധികളായി. വിദ്യാർഥികളുടെ പങ്കാളിത്തവും വർധിച്ചു. വിദ്യാർഥികൾക്ക്‌ 3000 പാസ്‌ ഇത്തവണ വിതരണം ചെയ്യും. 14 തിയറ്ററിലായി നടക്കുന്ന മേളയിൽ 11,000  ഡെലിഗേറ്റുകൾക്ക് പങ്കെടുക്കാം. www.iffk.inലെ ലിങ്കിലൂടെയാണ്‌ രജിസ്ട്രേഷൻ. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാർഥികൾക്ക് 500 രൂപയുമാണ് ഫീസ്. മുഖ്യവേദിയായ ടാഗോർ തിയറ്ററിലെ ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്ട്രേഷൻ നടത്താം.

എട്ടു ദിവസമായി നടക്കുന്ന മേളയിൽ 14 തിയറ്ററിലായി വിവിധ രാജ്യങ്ങളിലെ 180 ചിത്രം പ്രദർശിപ്പിക്കും. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മൽസര വിഭാഗം, സമകാലിക ചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ സിനിമകൾ, മുൻനിര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ വാരിക്കൂട്ടിയ സിനിമകൾ എന്നിവ ഉൾപ്പെടുന്ന ലോക സിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ, മാസ്റ്റേഴ്സിന്റെ വിഖ്യാതചിത്രങ്ങൾ ഉൾപ്പെടുത്തിയ റെട്രോസ്പെക്ടീവ് വിഭാഗം, മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് സ്മരണാഞ്ജലി അർപ്പിക്കുന്ന ഹോമേജ് വിഭാഗം എന്നീ പാക്കേജുകളുമുണ്ട്‌. ഡിസംബർ ഒമ്പതു മുതൽ 16 വരെ തിരുവനന്തപുരത്താണ്‌ മേള.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top