26 April Friday

താന്തോന്നിക്ക് ശേഷം ഐസിയുവുമായി ജോർജ് തോമസ്; നായകരായി ബാബുരാജും ബിബിൻ ജോർജും

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

ബിബിൻ ജോർജും ബാബുരാജും നേർക്കുനേർ സസ്പെൻസ് ത്രില്ലർ കാറ്റഗറി യിൽ ഒരുക്കിയിരിക്കുന്ന സിനിമയാണ് ഐ സി യു . താന്തോന്നി ക്ക് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് താന്തോന്നി റിലീസ് ചെയ്‌ത ഇതേ ദിവസം( മാർച്ച് 19 നു )ആണ് പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പേജ് വഴി പുറത്തു വിട്ടു. വെടിക്കെട്ടിന് ശേഷം ബിബിൻ ജോർജ് പ്രധാന വേഷത്തിൽ എത്തുന്ന സിനിമയാണ് ഇത്. മിനി സ്റ്റുഡിയോ ആണ് നിർമാണം.

സന്തോഷ് കുമാറിന്റേതാണ് കഥ , തിരക്കഥ , സംഭാഷണം . സൂര്യ തമിഴിൽ നിർമിച്ച ഉറിയടി എന്ന സിനിമയുടെ നായികാ വിസ്മയ ആണ് ഈ ചിത്രത്തിലെ നായിക. മുരളി ഗോപി , ശ്രീകാന്ത് മുരളി , മീര വാസുദേവ് , എന്നിവരാണ് മറ്റു  പ്രധാന കഥാ പാത്രങ്ങൾ  . ഷിബു സുശീലനാണ്  പ്രൊഡക്ഷൻ കൺട്രോളർ.

സി  ലോകനാഥൻ  ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് ലിജോ പോൾ ആണ്. സംഗീതം ജോസ് ഫ്രാങ്ക്‌ളിൻ ,  കലാസംവിധാനം-  ബാവ , കോസ്റ്റ്യൂം ഡിസൈനര്‍- സ്റ്റെഫി സേവ്യർ , മേക്കപ്പ്- റോണക്സ് , ആക്ഷന്‍- മാഫിയ ശശി , സൗണ്ട് ഡിസൈന്‍-  വിക്കി , കിഷൻ , ശബ്ദ മിശ്രണം -എം.ആര്‍ രാജാകൃഷ്‌ണന്‍, പി.ആര്‍.ഒ എ സ് ദിനേശ് , ആതിര ദില്‍ജിത്ത്
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top