20 April Saturday

ഹോം ഓഗസ്റ്റ് 19 ന് ആമസോണ്‍ പ്രൈമിൽ ഗ്ലോബല്‍ ലോഞ്ചിന്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 10, 2021


മുംബൈ : ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, വിജയ് ബാബു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന "ഹോം " ഓണത്തിന് ആമസോൺ പ്രൈമിൽ എത്തുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് ഫിലിപ്സ് ആൻറ് മങ്കിപ്പെന്നിലൂടെ ശ്രദ്ധേയനായാ റോജിൻ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഇന്ത്യയടക്കം 240 രാജ്യങ്ങളിൽ ആമസോൺ ഗ്ലോബല്‍ പ്രീമിയർ റീലീസായി  ഓഗസ്റ്റ് 19 മുതല്‍ പ്രേക്ഷകരിലെത്തും.

മഞ്ജു പിള്ള, നെല്‍സൺ, കൈനകരി തങ്കരാജ്, കെപിഎസി ലളിത, ശ്രീകാന്ത് മുരളി, ജോണി ആന്റണി, പോളി വില്‍സൺ, മണിയന്‍ പിള്ള രാജു, അനൂപ് മേനോന്‍, അജു വര്‍ഗീസ്, കിരണ്‍ അരവിന്ദാക്ഷന്‍, ചിത്ര, പ്രിയങ്ക നൈറിന്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. നീൽ ഡികുഞ്ഞ ഛായാഗ്രഹണവും രാഹുൽ സുബ്രഹ്മണ്യൻ സംഗീതവും പ്രജീഷ്  പ്രകാശ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

വിനയശീലമുള്ളതും സാങ്കേതിക പരിമിതികളുമുള്ള ഒലിവര്‍ എന്ന വൃദ്ധന്റെ കഥയാണ് ഹോം പറയുന്നത്. മറ്റു യുവാക്കളേപ്പോലെ സദാസമയവും സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന തന്റെ രണ്ട് മക്കളോട് അടുപ്പം നിലനിര്‍ത്താന്‍ നിരന്തരമായി ശ്രമിക്കുന്ന ഒലിവർ എന്ന കഥാപാത്രത്തിലൂടെ സാമൂഹ്യ പ്രസക്തമായ ' പ്രമേയം ലളിതവും മനോഹരവുമായി പറയാൻ ശ്രമിക്കുന്ന ചിത്രത്തിൽ ഒലിവറായി ഇന്ദ്രൻസ് വേഷമിടുന്നു.

സാമൂഹ്യ പ്രസക്തമായ ഒരു കുടുംബ ചിത്രം ആഗോളതലത്തിൽ റീലീസിസ് ചെയ്യാൻ കഴിയുന്നതിൽ നിർമ്മാതാവ് വിജയ് ബാബു സന്തോഷം പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷം കോവിഡ് മഹാമാരിയെ തുടർന്ന് സിനിമ തിയ്യേറ്ററുകളെല്ലാം അടച്ചിട്ട സാഹചര്യത്തിൽ ആമസോൺ പ്രൈം ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ ആദ്യം റിലീസ് ചെയ്ത മലയാള സിനിമയും ഫ്രൈഡേ ഫിലിംസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് ജയസൂര്യ നായകനായ സൂഫിയും സുജാതയുമായിരുന്നു. ആമസോൺ പ്രൈം ഗ്ലോബൽ വീഡീയോ സ്ട്രീമിലൂടെ കൂടുതൽ മലയാള ചിത്രങ്ങൾ ലോകം മുഴുവൻ എത്തിക്കാനാകുമെന്ന് ആമസോൺ പ്രൈം വീഡിയോ ഇന്ത്യ കണ്ടൻ്റ് എഡിറ്റർ വിജയ് സുബ്രഹ്മണ്യവും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top