24 April Wednesday

ഹിഗ്വിറ്റ വിലക്കിനെതിരെ സംവിധായകൻ നിയമനടപടിക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022

കൊച്ചി > കേരള ഫിലിം ചേംബർ ‘ഹിഗ്വിറ്റ’ എന്ന പേര്‌ വിലക്കിയ  നടപടിക്കെതിരെ സുരാജ്‌ വെഞ്ഞാറമൂട്‌ നായകനായ സിനിമയുടെ സംവിധായകൻ ഹേമന്ത്‌ ജി നായർ നിയമനടപടിക്ക്‌. പേര്‌ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ചേംബറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ്‌ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്‌.

ഹിഗ്വിറ്റ എന്ന പേര്‌ സിനിമയ്‌ക്ക്‌ അനുവദിക്കരുതെന്ന്‌ അഭ്യർഥിച്ച്‌ എഴുത്തുകാരൻ എൻ എസ് മാധവൻ ചേംബറിന്‌ കത്ത്‌ നൽകിയിരുന്നു. ഹിഗ്വിറ്റ എന്ന പേരിൽ എൻ എസ്‌ മാധവന്റെ കഥയുള്ളതിനാൽ സിനിമയ്‌ക്ക്‌ ആ പേര്‌ അനുവദിക്കാനാകില്ലെന്ന്‌ ചേംബർ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി തീരുമാനിച്ചു. തുടർന്ന്‌ സംവിധായകൻ ഹേമന്ത്‌ ജി നായരുടെ ആവശ്യപ്രകാരമാണ്‌ ചേംബർ ചർച്ച നടത്തിയത്‌. ഹിഗ്വിറ്റ എന്ന പേരിടാൻ എൻ എസ്‌ മാധവന്റെ എൻഒസി ആവശ്യമാണെന്ന്‌ ചർച്ചയിൽ ചേംബർ അറിയിച്ചു. ജീവിച്ചിരിക്കുന്ന കൊളംബിയൻ ഗോളിയുടെ പേരാണ് സിനിമയ്‌ക്ക് എടുത്തതെന്നും എൻ എസ് മാധവന്റെ കഥയ്ക്കുമുമ്പേ അദ്ദേഹം പ്രശസ്‌തനാണെന്നും ഹേമന്ത് ജി നായർ മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top