15 July Tuesday

'ഹാരി പോട്ടർ' താരം പോൾ ഗ്രാന്റ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

ലണ്ടൻ> ബ്രിട്ടീഷ് നടനും സ്റ്റണ്ട് ആർട്ടിസ്റ്റുമായ പോൾ ഗ്രാന്റ് (56) അന്തരിച്ചു. മാർച്ച് 16 വ്യാഴാഴ്ച ലണ്ടനിലെ ഒരു ട്രെയിൻ സ്റ്റേഷനിൽ നടനെ പ്രതികരണശേഷിയില്ലാതെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും സ്തിഷ്ക മരണം സംഭവിച്ചിരുന്നു. അദ്ദേഹത്തിന്റെ മകൾ സോഫി ജെയ്ൻ ഗ്രാന്റ് ആണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്.

ഹാരി പോട്ടർ' ഫ്രാഞ്ചൈസിയിൽ അദ്ദേഹം അവതരിപ്പിച്ച ഗോബ്ലിൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. 'സ്റ്റാർ വാർസ്' ഫ്രാഞ്ചൈസിയിലെ 'റിട്ടേൺ ഓഫ് ദി ജെഡി' എന്ന സിനിമയിൽ ഈവോക്ക് എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിരുന്നു. 'ദി ഡെഡ്', 'ലാബിരിന്ത്' തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top