ചെന്നൈ: കെ ടി കുഞ്ഞുമോന്‍ നിര്‍മിക്കുന്ന ജെന്റില്‍മാന്‍ -2 എന്ന വൻ ബജറ്റ് ചിത്രത്തിന് ചെന്നൈ രാജാ മുത്തയ്യ ഹാളിൽ ശനി രാവിലെ
കേന്ദ്ര സഹമന്ത്രി എൽ മുരുഗൻ,ഐറിൻ കുഞ്ഞുമോൻ, രവി കൊട്ടാരക്കര, കെ ടി കുഞ്ഞുമോൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തിയതോടെ തുടക്കമായി.
ജെൻറിൽമാൻ 2 ൻ്റെ പൂജ ചടങ്ങുകൾക്കൊപ്പം ഓസ്‌കർ ജേതാവായ സംഗീത സംവിധായകൻ എം എം കീരവാണിയെ അണിയറ പ്രവർത്തകർ ആദരിച്ചു.
വിഷ്ണു വർദ്ധന്റെ മുൻ അസോസിയേറ്റ് ആയിരുന്ന എ ഗോകുൽ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് ചിത്രമായ 'കരുങ്കാളി', 'നാൻ സിഗപ്പു മനിതൻ' എന്നീ തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ തെലുങ്ക് നടൻ ചേതൻ ചീനുവിനൊപ്പം നയൻതാര ചക്രവർത്തി, പ്രിയ ലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുമന്‍, ദതോ രാധാരവി, ശ്രീരഞ്ജനി, സിതാര, സുധാറാണി, സത്യപ്രിയ, കാളി വെങ്കട്, മുനീഷ് രാജ, ബദവ ഗോപി, പ്രേം കുമാര്‍, ജോര്‍ജ് വിജയ്, പ്രാചി തെഹ്ലാൻ, തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൈരമുത്തുവിന്റെ ആറു ഗാനങ്ങൾക്ക് എം എം കീരവാണി സംഗീതം ഒരുക്കുന്നു. മൂന്ന് ഗാനങ്ങളുടെ കമ്പോസിങ് പൂർത്തിയായി. മൂന്ന് ഗാനങ്ങൾ സെപ്റ്റംബറിൽ പൂർത്തിയാകും.
1993ൽ ശങ്കർ സംവിധാനം ചെയ്ത 'ജെന്റിൽമാൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ചിത്രം ഒരുങ്ങുന്നത്. കേന്ദ്ര സഹ മന്ത്രി എൽ മുരുഗൻ, ജപ്പാൻ കോൺസുലേറ്റ് ജനറൽ താഗാ മസായൂക്കി, ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈ കമ്മീഷൻ ആരിഫുർ റഹ്മാൻ, സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പർ പ്രസിഡന്റ് രവി കൊട്ടാരക്കര, സംവിധായകൻ പി വാസു, സെവൻ ആർട്സ് വിജയകുമാർ, തുടങ്ങിയവർ പങ്കെടുത്തു.
ക്യാമറ - അജയന്‍ വിന്‍സെന്റ്, കലാസംവിധാനം - തോട്ട ധരണി, എഡിറ്റര്‍- സതീഷ് സൂര്യ, സ്റ്റണ്ട് ഡയറക്ടര്‍ - ദിനേശ് കാശി, പ്രൊജക്റ്റ് ഡിസൈനർ & മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സി കെ അജയകുമാർ, സൗണ്ട് ഡിസൈനര്‍ - തപസ് നായക്, വസ്ത്രാലങ്കാരം - പൂര്‍ണിമ രാമസ്വാമി, എബി കുഞ്ഞുമോൻ, പി ആർ ഒ : ജോൺസൺ എന്നിവരാണ് അണിയറ പ്രവർത്തകർ.തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ എന്നീ ഭാഷകളിലായി 2024ൽ ചിത്രം തിയ്യേറ്ററുകളിലെത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..