19 April Friday

ഗോകുൽ സുരേഷും അനാർക്കലി മരിക്കാറും ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ കോമഡി; "ഗഗനചാരി' ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്റർ

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021

ഗോകുൽ സുരേഷ്, അനാർക്കലി മരിക്കാർ, അജു വർഗീസ്, കെ.ബി ഗണേഷ്‌കുമാർ എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രം ഗഗനചാരിയുടെ കൗതുകം ഉണർത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു.

അജിത്ത് വിനായക ഫിലിംസ് നിർമ്മിക്കുന്ന "ഗഗനചാരി' വ്യത്യസ്‌തമായ 'mockumentary' ശൈലിയിൽ ആണ് ഒരുങ്ങുന്നത്. സാജൻ ബേക്കറിക്ക് ശേഷം അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വ്യത്യസ്‌തമായ ഫസ്റ്റ് ലുക്ക്‌ ടൈറ്റിൽ പോസ്റ്റർ സൂപ്പർ താരങ്ങളുടെ ഫെയ്‌സ്ബുക്ക്‌ പേജിലൂടെയാണ്‌ പുറത്തു വിട്ടത്‌. അനാർക്കലി മരിക്കാർ, ഗോകുൽ സുരേഷ്, ഗണേഷ് കുമാർ, അജു വർഗീസ് എന്നിവർ പ്രാധാന വേഷങ്ങളിൽ എത്തുന്ന 'ഗഗനചാരി ' സയൻസ് ഫിക്ഷൻ മോക്കുമെന്ററി പതിപ്പിലാണ് എത്തുന്നത് .

ശിവ സായിയും, അരുൺ ചന്ദുവും തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുർജിത്ത് എസ് പൈ ആണ്. പ്രിയദർശന്റെ അസിസ്റ്റന്റ് ഡയറക്‌ട‌ർ ആയിരുന്ന ശിവയും ഡയറക്‌ർ അരുൺ ചന്ദുവും ചേർന്നാണ് സംഭാഷണവും എഴുതിയിരിക്കുന്നത്. അങ്കമാലി ഡയറീസ്, അനുരാഗ കരിക്കിൻ വെള്ളം, ജെല്ലിക്കട്ട് എന്നീ ചിത്രങ്ങൾക്ക് സംഗീതം നൽകിയ പ്രശാന്ത്‌ പിള്ളയാണ് ഗഗനചാരിയുടെ സംഗീത സംവിധായകൻ. എം ബാവയാണ് കലാസംവിധായകൻ.

അരവിന്ദ് മന്മദൻ, സീജേ അച്ചു എന്നിവരാണ് ചിത്രസംയോജനം കൈകാര്യം ചെയ്‌തിരിക്കുന്നത്. കള എന്ന സിനിമയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്‌സ് പ്രഭു ആണ് ആക്ഷൻ. വിഎഫ്എക്‌സിന് പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഗ്രാഫിക്‌സ് മെറാക്കി സ്റ്റുഡിയോസ് ആണ്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ലോക്‌ഡൗൺ കാലഘട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് കൊച്ചിയിൽ ആണ് ഈ പരീക്ഷണ ചലച്ചിത്രം ചിത്രീകരിച്ചത്. പി ആർ ഒ - എ സ് ദിനേശ്,‌ ആതിര ദിൽജിത്ത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top