29 March Friday

‘ഫൂട്ടേജ് ": അനൗൺസ്മെന്റ് പോസ്റ്റർ ഇറങ്ങി; സൈജു ശ്രീധരൻ സംവിധായകനാകുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023
കൊച്ചി > മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന "ഫൂട്ടേജ് " , അനൗൺസ്മെന്റ് പോസ്റ്റർ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ പുറത്തിറക്കി.
 
അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എഡിറ്റര്‍--:സൈജു ശ്രീധരന്‍, ഛായാഗ്രഹണം: -ശരത് ജോര്‍ജ് ബെന്നി, പോസ്റ്റര്‍ ഡിസൈന്‍-: കൊക്കാച്ചി,ശ്രീഹരി ശിവ. കളറിസ്റ്റ്- :രമേഷ് സി.പി,സ്റ്റണ്ട്:- ഇര്‍ഫാന്‍ അമീര്‍,വി എഫ് എക്‌സ്-: മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍:- അഗ്‌നിവേശ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ: -കിഷോര്‍ പുറക്കാട്ടിരി,സൗണ്ട് ഡിസൈന്‍: -നിക്‌സണ്‍ ജോര്‍ജ്,സൗണ്ട് മിക്‌സ്-: ഡാന്‍ ജോസ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍:- പ്രിനിഷ് പ്രഭാകരന്‍, മേക്കപ്പ്- : റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: -സമീറ സനീഷ്,ലൈന്‍ പ്രൊഡ്യൂസര്‍: -അനീഷ് പി സലിം,
കലാസംവിധാനം-: അപ്പുണ്ണി സാജന്‍, പ്രോജക്ട് ഡിസൈന്‍:- സന്ദീപ് നാരായണ്‍, ഗാനങ്ങള്‍:- ആസ്വെകീപ്സെര്‍ച്ചിംഗ്,പശ്ചാത്തല സംഗീതം:- സുഷിന്‍ ശ്യാം,കോ പ്രൊഡ്യൂസർ-: രാഹുല്‍ രാജീവ്, സൂരജ് മേനോന്‍.
 
ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയാണ് ഈ സിനിമയിൽ ഉപയോഗിക്കുന്നത്. തൊടുപുഴ പരിസരപ്രദേശങ്ങളിലായീ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. പി ആർ ഒ : എ.എസ് ദിനേശ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top