28 March Thursday

സുധീഷ് പ്രധാന വേഷത്തിലെത്തുന്ന 'മൈൻഡ്‌പവർ മണിക്കുട്ടൻ'; ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ റിലീസ് ആയി

വെബ് ഡെസ്‌ക്‌Updated: Friday May 19, 2023

സുധീഷ്, നവാഗതനായ മനീഷ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വി.ജെ ഫ്ലൈ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശങ്കർ എസ്, സുമേഷ് പണിക്കർ എന്നിവർ ചേർന്ന് നിർമിച്ച് വിഷ്‌ണു ശർമ്മ സംവിധാനം ചെയ്യുന്ന ഫാമിലി എന്റർടൈനർ ചിത്രം "മൈൻഡ്‌പവർ മണിക്കുട്ടന്റെ" ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. ടൊവിനോ തോമസ്, ഗോപി സുന്ദർ എന്നിവരുടെ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്‌തത്. സംഗീത  പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദറാണ്. എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷൻ.

ജിനീഷ്, വിഷ്‌ണു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പി സുകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ: കപിൽ ഗോപാലകൃഷ്‌ണന്‍. പ്രൊജക്ട് ഡിസൈനർ: ശശി പൊതുവാൾ, നിർമ്മാണ നിർവ്വഹണം: വിനോദ് പറവൂർ, ഗാനരചന: രാജീവ് ആലുങ്കൽ, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, കലാ സംവിധാനം: കോയാസ്, അസോസിയേറ്റ് ഡയറക്‌ടർ: മനേഷ് ഭാർഗവൻ, പിആർഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: കാൻചൻ ടി ആർ, പബ്ലിസിറ്റി ഡിസൈൻസ്: മനു ഡാവിഞ്ചി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top