19 April Friday

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പ് : 72 ല്‍ 50 വോട്ട് നേടി ബാലചന്ദ്രന്‍ ചുള്ളിക്കാടിന് വിജയം

വെബ് ഡെസ്‌ക്‌Updated: Saturday Apr 22, 2023

കൊച്ചി> ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റെ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് വിജയിച്ചു. 72 ല്‍ 50 വോട്ട് നേടി ജോയ് മാത്യുവിനെ തോല്‍പ്പിച്ചാണ് ബാലചന്ദ്രന്‍ ചുള്ളികാടിന്റെ വിജയം. ജോയ് മാത്യുവിന് ലഭിച്ചത് 21 വോട്ട് ആണ്. ഒരു വോട്ട് അസാധുവായി.  തിരക്കഥാകൃത്ത് ജിനു എബ്രഹാമിനെ നേരത്തെ എതിരില്ലാതെ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.വൈസ്‌ പ്രസിഡണ്ടുമാരായി മങ്കൊമ്പ്‌ ഗോപാലകൃഷ്‌ണൻ, സിബി കെ തോമസ്‌ എന്നിവരും ജോയിന്റ്‌ സെക്രട്ടറിമാരായി ശ്രീകുമാർ അരൂക്കുറ്റി,സന്തോഷ്‌ വർമ്മ എന്നിവരും വിജയിച്ചു.

സാധാരണഗതിയില്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പിന് പകരം നാമനിര്‍ദേശമാണ് രീതി. ആ പതിവാണ് ഇത്തവണ മാറിയത്.

 നിലവില്‍ എസ് എന്‍ സ്വാമിയാണ് സംഘടനയുടെ അധ്യക്ഷന്‍. ഫെഫ്കയ്ക്ക് കീഴില്‍ റൈറ്റേഴ്സ് യൂണിയന്‍ ഉണ്ടായപ്പോള്‍ ആദ്യം ജനറല്‍ സെക്രട്ടറിയായത് സംവിധായകന്‍ ബി ഉണ്ണികൃഷ്ണനായിരുന്നു. അദ്ദേഹത്തിനുശേഷം എ കെ സാജനായിരുന്നു ജനറല്‍ സെക്രട്ടറി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top